ട്രെയിനിടിച്ച് മരിച്ച യാചകന്റെ ജീർണിച്ച് തകർന്ന് വീഴാറായ വീടിനുള്ളിൽ ടാർപൊളിൻ കൊണ്ട് മൂടിയിരുന്ന ചാക്കുകൾ പരിശോധിച്ച പോലീസ് ആ കാഴ്ച കണ്ട് ഞെട്ടി...

ഒക്ടോബര്‍ നാലിന് രാത്രി റെയില്‍വേ ട്രാക്ക് മറികടക്കുന്നതിനിടെ പാഞ്ഞുവന്ന ട്രെയിനിടിച്ച് മരിച്ച യാചകന്‍റെ ബന്ധുക്കളെ കണ്ടെത്താന്‍ താമസ സ്ഥലത്തെത്തിയ പൊലീസുകാര്‍ ഒന്നടങ്കം ഞെട്ടി. ജീർണിച്ച് തകർന്ന് വീഴാറായ ആ വീടിനുള്ളിൽ പലതും ടാർപൊളിൻ കൊണ്ടു പലതും മൂടിയിട്ടിരുന്നു. അതു മാറ്റി പരിശോധിച്ചപ്പോഴായിരുന്നു പൊലീസിനെ അമ്പരപ്പിച്ച കാഴ്ച – ബക്കറ്റിലും ചാക്കുകളിലുമെല്ലാമായി നിറച്ചിട്ട നാണയങ്ങളായിരുന്നു അത്. കൂടാതെ ചില ബാങ്കുകളിൽ നിന്നുള്ള രസീതുകളും പാസ്ബുക്കുമെല്ലാമുണ്ടായിരുന്നു. സ്ഥിര നിക്ഷേപമായി 8.77 ലക്ഷം രൂപ പല ബാങ്കുകളിലിട്ടതിന്റെ രേഖകളായിരുന്നു ആ രസീതുകൾ.
പാസ്ബുക്കിലാകട്ടെ 96,000 രൂപ ബാലൻസുണ്ടായിരുന്നു. എങ്കിൽപ്പിന്നെ അവിടെ സൂക്ഷിച്ച നാണയങ്ങളെല്ലാം എണ്ണി നോക്കാനും പൊലീസ് തീരുമാനിച്ചു. ഒരു ഡസനോളം പൊലീസുകാർ എട്ടു മണിക്കൂറോളമിരുന്ന് എണ്ണിത്തീർന്നപ്പോൾ എല്ലാം കൂടി 1.77 ലക്ഷം രൂപയുടെ നാണയമുണ്ടായിരുന്നു. ആസാദിന്റെ ആകെ സമ്പാദ്യം 11.5 ലക്ഷത്തിലേറെ രൂപ.
വര്‍ഷങ്ങളായി തെക്കുകിഴക്കന്‍ മുംബൈയിലെ ഗോവണ്ഡിയിലെ ചേരിയിലായിരുന്നു ബിറാഡി ചന്ദ് ആസാദ് എന്ന യാചകന്‍ താമസിച്ചിരുന്നത്. ഇയാൾക്ക് രണ്ട് മക്കളുണ്ടെങ്കിലും ഒരാള്‍ രാജസ്ഥാനിലും രണ്ടാമന്‍ മുംബൈയിലുമായിരുന്നു. മുംബൈയിലെ മകന്‍ ജോലി ആവശ്യത്തിന് ഗോവയിലായിരുന്നു. മക്കള്‍ ആദ്യം അച്ഛനൊപ്പമായിരുന്നു ജീവിച്ചിരുന്നതെന്നു പ്രദേശവാസികള്‍ പറയുന്നു. പിന്നീട് ഇരുവരും ജോലി ലഭിച്ച് സ്ഥലം വിട്ടു. അപ്പോഴും പഴയ വീട്ടില്‍ ആസാദ് തുടര്‍ന്നു.
വർഷങ്ങളായി ഭിക്ഷയെടുത്തു ലഭിച്ച തുകയാണിതെന്നാണ് ചേരിയിലുള്ള ഇദ്ദേഹത്തിന്റെ പരിചയക്കാർ പറയുന്നത്. ഭക്ഷണം കഴിക്കാനുള്ള പണം പോലും മറ്റുള്ളവരോട് യാചിച്ചായിരുന്നു കണ്ടെത്തിയിരുന്നതെന്നും അവർ പറയുന്നു. ഗോവണ്ഡി റെയിൽവേ സ്റ്റേഷനിലായിരുന്നു പതിവായുള്ള ഭിക്ഷാടനം. 1.77 ലക്ഷം രൂപ വരുന്ന നാണയങ്ങൾ നിലവിൽ ഗോവണ്ഡി റെയിൽവേ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഒന്നരലക്ഷവും ബന്ധുക്കൾക്കു കൈമാറാനാണു തീരുമാനം.
https://www.facebook.com/Malayalivartha