ഈ പ്രണയം ഞാൻ ആസ്വദിക്കുന്നു... ഭാമയുടെ ഹൃദയം കീഴടക്കിയ നായകന്റെ വിശേഷങ്ങൾ

ഭാമയ്ക്കും പ്രതിശ്രുതവരനും ആശംസ നേര്‍ന്ന് നടി വീണാ നായർ. കഴിഞ്ഞ ദിവസമാണ് ഭാമയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഭാമയ്ക്ക് ആശംസയുമായി വീണ എത്തിയത്. ചക്കര ആമിക്കുട്ടി ആൻഡ് അരുൺ ബ്രോ ഒത്തിരി സന്തോഷം, ഗോഡ് ബ്ലസ് യൂ എന്നായിരുന്നു വനിതയുടെ മുഖചിത്രം പങ്കുവച്ച് വീണ കുറിച്ചത്. ബിസിനസുകാരനായ അരുണിന്റേയും ഭാമയുടെയും വിവാഹം ജനുവരിയിൽ കോട്ടയത്ത് വച്ചാണ് നടക്കുന്നത്. സിനിമാ മേഖലയിൽ ഉള്ളവർക്കും ബന്ധുക്കൾക്കുമായി കൊച്ചിയിലാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. ക്യാനഡയിൽ പഠിച്ച അരുൺ കൊച്ചിയില്‍ സ്ഥിര താമസക്കാരനാവാനുള്ള തയ്യാറെടുപ്പിലാണ്. തങ്ങളുടേത് പ്രണയ വിവാഹമല്ലെന്നും, ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം ഉറപ്പിച്ചതിന് ശേഷമുള്ള പ്രണയം പ്രത്യേക അനുഭവമാണെന്നും ഭാമ പറയുന്നു. താൻ അത് ആസ്വദിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഭാമയുടെ സഹോദരിമാരുടെ ഭര്‍ത്താക്കന്‍മാരിലൊരാളുടെ പേര് അരുണെന്നാണ്. അദ്ദേഹത്തിന്റെ ക്ലാസ്‌മേറ്റും കുടുംബ സുഹൃത്തുമാണ് അരുണ്‍. കാനഡയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ആ ബന്ധമാണ് തന്നെ അരുണിലേക്ക് അടുപ്പിച്ചതെന്നും താരം പറയുന്നു. വീട്ടിലെ ഇളയ ആളുടെ വിവാഹം ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സഹോദരിമാര്‍. രണ്ട് സഹോദരിമാരാണ് ഭാമയ്ക്ക്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ വിവാഹം ചെയ്തവരില്‍ പലരും വിവാഹത്തോടെ സിനിമ ഉപേക്ഷിച്ചിരുന്നു. സിനിമയില്‍ തുടരാന്‍ ഇഷ്ടമാണോയെന്ന കാര്യത്തെക്കുറിച്ച് അരുണ്‍ ചോദിച്ചിരുന്നു. വിവാഹത്തിന് മുമ്പുള്ള പോലെ നല്ല വേഷം ലഭിച്ചാല്‍ ഉറപ്പായും അഭിനയിക്കണമെന്നാണ് അരുണ്‍ പറഞ്ഞതെന്നും ഭാമ പറയുന്നു.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യമെന്ന ചിത്രത്തിലൂടെയായിരുന്നു ഭാമ അഭിനയരംഗത്തേക്ക് എത്തിയത്. ശാലീന സുന്ദരിയായി അരങ്ങേറിയ ഈ നായികയെ മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. വ്യത്യസ്തമായ നരവധി കഥാപാത്രങ്ങളെയായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാമ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരത്തെയും താരത്തിന് നേരെ ഉയര്‍ന്നിരുന്നു. കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു താരം. കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷം പങ്കുവെച്ച് താരമെത്തിയപ്പോള്‍ ആരാധകരും സന്തോഷത്തിലാണ്.
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സ്‌റ്റേജ് ഷോകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരങ്ങളിലൊരാളാണ് ഭാമ. ലേറ്റസ്റ്റ് വിശേഷവും ചിത്രങ്ങളുമൊക്കെ പോസ്റ്റ് ചെയ്ത് താരമെത്താറുണ്ട്. മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞുനിന്ന താരം സിനിമയില്‍ സജീവമാവുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ നിന്നും അകന്ന് നില്‍ക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും താരം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.
https://www.facebook.com/Malayalivartha