നേപ്പാള്‍ എനിക്കൊട്ടും ഇഷ്ടമായില്ല മിസേ, അവിടെ വല്ലാത്ത തണുപ്പായിരുന്നു... സന്തോഷത്തോടെ കുടുംബത്തോടൊപ്പം പടിയിറങ്ങിയ ആ വീട്ടിലേക്ക് അവര്‍ തിരിച്ചെത്തിയത് ചേതനയറ്റ ശരീരങ്ങളായി... ഉറ്റവർ ഇനിയൊരിക്കലും മയക്കം വിട്ടുണരില്ലെന്ന് തിരിച്ചറിഞ്ഞ് മാധവ്; സങ്കടം താങ്ങാനാകാതെ മൊകവൂരിലെ ശ്രീ പദ്മം വീട്

നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതശരീരങ്ങള്‍ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ പ്രവീണിന്റെ സഹോദരീ ഭര്‍ത്താവ് രാജേഷാണ് ഏറ്റുവാങ്ങിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ചേങ്കോട്ടുകോണത്ത് സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ലെയ്നിലെ രോഹിണിഭവനിലെത്തിച്ചത്. ഒടുവില്‍ അവനറിഞ്ഞു, അവര്‍ മയക്കം വിട്ടുണരില്ലെന്ന് ... താങ്ങാവുന്നതിനുമപ്പുറപ്പമാണ് ആ കാഴ്ച്ച. നേപ്പാള്‍ എനിക്കൊട്ടും ഇഷ്ടമായില്ല മിസേ, അവിടെ വല്ലാത്ത തണുപ്പായിരുന്നു...'' -അപ്രതീക്ഷിതമായി വീട്ടിലെത്തിയ പ്രിയപ്പെട്ട ക്ലാസ് ടീച്ചറോട് യാത്രാവിശേഷങ്ങള്‍ വിവരിക്കുകയായിരുന്നു മാധവ്. കേട്ടുനിന്നവരുടെയെല്ലാം കണ്ണുകള്‍ നനഞ്ഞു. നേപ്പാളില്‍ വിനോദസഞ്ചാരത്തിനുപോയ അച്ഛനും അമ്മയും കുഞ്ഞനുജനും ഇനിയുണരില്ലെന്ന് അപ്പോള്‍ അവനറിയില്ലായിരുന്നു. എല്ലാമറിഞ്ഞിട്ടും ആ കുഞ്ഞിനോട് ഒന്നും പറയാനാവാതെ ഉള്ളുവിങ്ങിയിരിക്കുകയായിരുന്നു മൊകവൂരിലെ ശ്രീ പദ്മം വീട്ടില്‍ എല്ലാവരും. രാവിലെ മുതല്‍ കണ്ണേട്ടനും അച്ചൂട്ടിക്കുമൊപ്പം കളിയിലായിരുന്നു മാധവ്. അച്ഛന്‍ രഞ്ജിത് പണിയുന്ന വീടും പരിസരവും വൃത്തിയാക്കുന്നതും കസേരകളിടുന്നതും കണ്ടപ്പോള്‍, എന്തിനാണതെന്ന് അവന്‍ ചോദിച്ചിരുന്നു. വരുന്നവരില്‍ പലരും തന്റെ ചിത്രമെടുക്കുന്നതെന്തിനെന്നും അവന്‍ അന്വേഷിച്ചു. അമ്മ ഇന്ദുലക്ഷ്മിയുടെ പിതാവ് പീതാംബരനും ബന്ധുക്കളും നാട്ടുകാരുമൊക്കെ വിങ്ങലടക്കി ആ കുരുന്നിന്റെ ശ്രദ്ധ മാറ്റാനായി പലതും പറഞ്ഞുകൊണ്ടിരുന്നു. വീടിനുപുറത്ത് കളിക്കുമ്ബോള്‍ പെട്ടെന്നാണ് സില്‍വര്‍ ഹില്‍സ് സ്കൂളിലെ രണ്ടാംക്ലാസിലെ തന്റെ പ്രിയപ്പെട്ട അധ്യാപിക സിമി എസ്. നായരെ അവന്‍ കണ്ടത്. ടീച്ചറെ കണ്ടതും ഓടിച്ചെന്ന് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. പ്രിന്‍സിപ്പല്‍ ഫാ. ബിജുവും അധ്യാപികയായ അനുപമാ സുനിലും സ്കൂള്‍ കൗണ്‍സലര്‍ രഹനയും സിമിക്കൊപ്പമുണ്ടായിരുന്നു. ഡല്‍ഹിയൊക്കെ നന്നായി ഇഷ്ടമായെന്നും നേപ്പാളില്‍ ഭയങ്കര തണുപ്പായിരുന്നെന്നും മാധവ് അധ്യാപികയോട് വിശദീകരിച്ചു. അവിടെനിന്ന് ഗ്യാസ് ഉള്ളില്‍ ചെന്നതുകൊണ്ട് അച്ഛനും അമ്മയ്ക്കും അനുജനും മയക്കം വന്നെന്നും അവന്‍ പറഞ്ഞു. ആ മയക്കത്തില്‍നിന്ന് അവരുണരില്ലെന്ന യാഥാര്‍ഥ്യം പതുക്കെപ്പതുക്കെ അവനെ ബോധ്യപ്പെടുത്തുകയായിരുന്നു പിന്നെ. ആദ്യത്തെ ഞെട്ടല്‍ കഴിഞ്ഞപ്പോള്‍ മാധവ് വിങ്ങിപ്പൊട്ടി കരഞ്ഞു. സങ്കടമൊന്നടങ്ങിയപ്പോള്‍, അവനുവേണ്ടി വാങ്ങിയ പുത്തന്‍ സൈക്കിള്‍ കാട്ടിക്കൊടുത്തു. പിന്നെ, അത് എല്ലാവര്‍ക്കും കാട്ടിക്കൊടുക്കുന്ന തിരക്കിലായി ആ കുരുന്ന്. പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം രാവിലെ 9.30ക്ക് ശേഷം മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മൂന്ന് മക്കളുടേയും മൃതദേഹങ്ങള്‍ ഒരുമിച്ചാവും അടക്കം ചെയ്യുക. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി ആളുകള്‍ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ചെങ്കോട്ടുകോണത്തെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. പ്രവീണിന്റെ സുഹൃത്ത് കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരും തിങ്കളാഴ്ച രാത്രി നേപ്പാളിലെ ഡാമനിലുള്ള എവറസ്റ്റ് പനോരമ റിസോര്‍ട്ടിലുണ്ടായ ദുരന്തത്തില്‍ മരിച്ചു. മുറിയിലെ ഹീറ്ററില്‍നിന്ന് ചോര്‍ന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വാതകമാണ് ദുരന്തകാരണമായത്.
https://www.facebook.com/Malayalivartha