ഇരു വീട്ടുകാരുടെയും അറിവോടെ കല്യാണം നിശ്ചയിച്ചു.. കല്ല്യാണപ്പന്തലും സദ്യയും തുടങ്ങി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായശേഷം തലേന്ന് രാത്രി വരന്‍ മുങ്ങി!! ഒടുക്കം പോലീസ് പൊക്കിയത് മൂന്ന് വര്‍ഷത്തിന് ശേഷം; യുവാവ് പറഞ്ഞത് കേട്ട് പെണ്ണ് ഈറ്റുകാരും നാട്ടുകാരും അമ്പരന്ന്... സംഭവം കൊച്ചിയിൽ

കഴിഞ്ഞ ദിവസമാണ് നാടിനെ അമ്പരപ്പിച്ച വരന്റെ ഒളിച്ചോട്ട കഥയുടെ സത്യാവസ്ഥ പുറത്താകുന്നത്. ബന്ധുക്കള്‍ ഉറപ്പിച്ച പ്രണയ വിവാഹത്തിന്റെ തലേന്ന് രാത്രി മുങ്ങിയ വരനെ മൂന്നു വര്‍ഷത്തിന് ശേഷമാണ് പിടികൂടിയത്. കൊച്ചി സ്വദേശിയായ യുവാവിന്റേയും ചേപ്പനം സ്വദേശിനിയുടേയും പ്രേമവിവാഹം 2017 ല്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് തലെ ദിവസം യുവാവ് മുങ്ങുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നടുങ്കണ്ടത്തു നിന്നുമാണ് യുവാവിനെ പൊലീസ് പിടകൂടുകയായിരുന്നു. ഇരു വീട്ടുകാരുടെയും അറിവോടെയാണ് കല്യാണം നിശ്ചയിച്ചത്. കല്ല്യാണപ്പന്തലും സദ്യയും തുടങ്ങി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് വരന്‍ മുങ്ങിയ വിവരം അറിയുന്നത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കി. ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടക്കുമ്‌ബോഴാണ് നെടുങ്കണ്ടത്ത് നിന്നും കണ്ടെത്തിയത്. വീട്ടുകാര്‍ക്ക് താല്‍പര്യം ഇല്ലാത്തതിനാലാണ് വിവാഹം കഴിക്കാതെ മുങ്ങിയതെന്ന് ഇയാള്‍ പറഞ്ഞു. കോടതി ജാമ്യം അനുവദിച്ചു.
https://www.facebook.com/Malayalivartha