Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

എന്ത് കൊറോണ വന്നാലും ഞാന്‍ മാസ്‌ക് ധരിക്കില്ല കാരണം വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്; കാരണം കേട്ട് ഞെട്ടി അമേരിക്ക; പക്ഷേ ജനങ്ങളെ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം നല്‍കി; ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ...

05 APRIL 2020 10:52 AM IST
മലയാളി വാര്‍ത്ത

അമേരിക്കക്കാരോട് തൂവാലകൊണ്ടോ തുണികൊണ്ടുണ്ടാക്കിയ മാസ്‌ക് കൊണ്ടോ മുഖം മറയ്ക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേശം. എന്നാല്‍, താന്‍ മാസ്‌ക് ധരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് മുഖംമറയ്ക്കാന്‍ നിര്‍ദേശിച്ചത്. തൂവാലയോ തുണിയോ ഉപയോഗിച്ചു മറച്ചാല്‍ മതി. മെഡിക്കല്‍ സര്‍ജിക്കല്‍ മാസ്‌കുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി മാറ്റിവയ്ക്കണം എന്നാണ് നിര്‍ദേശം. എന്നാല്‍ മാസ്‌ക് താന്‍ മാസ്‌ക് ധരിക്കില്ല എന്നും അതിന് കാരണമുണ്ട് എന്നുമാണ് ട്രംപ് പറഞ്ഞത്. ഒടുവില്‍ കാരണം വ്യക്തമാക്കിയതാണ് എല്ലാവരെയും അതിശയിപ്പിച്ചത്. മാസ്‌ക് ധരിച്ച് മറ്റു രാജ്യത്തലവന്മാരുമായി സംസാരിക്കുന്നത് ബുദ്ധിമുട്ടാകുമെന്നായിരുന്നു ട്രംപിന്റെ ന്യായം.

അതേസമയം യുഎസ് കമ്പനിയായ 3എം ചൈനയിലെ ഫാക്ടറിയില്‍ നിര്‍മിച്ച് ജര്‍മനിയിലേക്ക് അയച്ച 2 ലക്ഷം മാസ്‌കുകള്‍ ബാങ്കോക്ക് വിമാനത്താവളത്തില്‍ വച്ച് യുഎസ് പിടിച്ചെടുത്തതായി ജര്‍മന്‍ ആഭ്യന്തര മന്ത്രി ആന്‍ഡ്രിയസ് ഗീസല്‍. ബെര്‍ലിന്‍ പൊലീസിനു വേണ്ടി ഓര്‍ഡര്‍ ചെയ്ത മാസ്‌കുകളാണ് യുഎസ് റാഞ്ചിയത്. യുഎസ് അധികൃതര്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎസില്‍ ഡിഫന്‍സ് പ്രൊഡക്ഷന്‍ ആക്ട് നടപ്പാക്കിയിരുന്നു. ഇതു പ്രകാരം യുഎസ് കമ്പനികള്‍ക്കു മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കു മാത്രമേ വിതരണം ചെയ്യാനാകൂ. ഈ വകുപ്പു പ്രകാരമാണ് ബാങ്കോക്കില്‍ മാസ്‌കുകള്‍ പിടിച്ചെടുത്തതത്രേ. ഇതിനൊപ്പം, മറ്റു രാജ്യങ്ങള്‍ കരാറുറപ്പിച്ച മാസ്‌കുകള്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ കൂടുതല്‍ വില കൊടുത്ത് യുഎസ് 'തട്ടിയെടുക്കുന്ന'തായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഫ്രാന്‍സും ജര്‍മനിയും ബ്രസീലും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി.

അതിനുപിന്നാലെ കാനഡയിലേക്കും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി നിര്‍ത്തിവയ്ക്കാനും മെഡിക്കല്‍ ഉപകരണങ്ങള്‍ ഉല്‍പാദിപിക്കുന്ന കമ്പനികളോട് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രൂക്ഷമായി പ്രതികരിച്ചു. കാനഡയിലെ ആരോഗ്യപ്രവര്‍ത്തകര്‍ യുഎസില്‍ ദിവസേന ജോലിക്കു പോകുന്ന കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തു.

വിപണി വിലയെക്കാള്‍ വളരെ ഉയര്‍ന്ന തുക നല്‍കി മാസ്‌കുകള്‍ ചൈനീസ് കമ്പനികളില്‍നിന്ന് യുഎസ് മൊത്തത്തില്‍ കൊണ്ടുപോവുകയാണത്രേ. തങ്ങള്‍ മിക്കവാറും കരാര്‍ ഉറപ്പിച്ചുവെന്നു കരുതിയ കമ്പനികള്‍ പോലും യുഎസ് മോഹവില പറയുമ്പോള്‍ കാലുമാറുകയാണെന്നാണ് അവരുടെ പരാതി. ജര്‍മനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇങ്ങനെ: 'പണത്തിന് ഒരു വിലയുമില്ല. അവര്‍ (യുഎസ്) എത്ര കാശു വേണമെങ്കിലും കൊടുക്കാന്‍ തയാറായി നില്‍ക്കുകയാണ്.'

ബ്രസീലുമായി കരാര്‍ ഒപ്പിട്ടിരുന്ന കമ്പനികള്‍ അമേരിക്കക്കാര്‍ കൂടുതല്‍ പണവുമായി എത്തിയപ്പോള്‍ കാലുമാറിയെന്ന് ബ്രസീല്‍ ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മന്‍ഡേറ്റയും ആരോപിച്ചു, ''20 ചരക്കു വിമാനങ്ങളാണ് യുഎസ് ചൈനയിലേക്ക് അയച്ചത്. ഇതോടെ അവര്‍ ഞങ്ങളെ ഉപേക്ഷിച്ചു.'' ചൈനയാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മാസ്‌കുകള്‍ ഉല്‍പാദിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (7 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (9 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (9 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (10 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (11 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (12 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (12 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (12 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (12 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (12 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (13 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (13 hours ago)

Malayali Vartha Recommends