മല്ലികയ്ക്കും ലീലാമണിക്കും സുരക്ഷിത ഭവനം നിര്‍മിച്ചു നല്‍കി നാട്ടുകാര്‍

ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി പരേതനായ കുറുപ്പത്തുക്കാട്ടില്‍ മാധവന്റെ മക്കളും രോഗ ബാധിതരുമായ മല്ലികയും ലീലാമണിയും സഹായത്തിനാരുമില്ലാതെ ഒരു ഭാഗം തകര്‍ന്ന വീട്ടില്‍ കഴിയുകയായിരുന്നു.
എന്നാല്‍ ആ നാട്ടുകാര്‍ അവരുടെ ദൈന്യതയ്ക്കു നേരെ കണ്ണടച്ചില്ല. സഹജീവി സ്‌നേഹത്തിന്റെ നല്ല മാതൃക ഒരുക്കി അവര്‍ ഇവര്‍ക്ക് സുരക്ഷിത ഭവനം നിര്‍മിക്കാന്‍ മുന്നോട്ട് വരികയായിരുന്നു.
നാട്ടുകാര്‍ക്കൊപ്പം പൊലീസും കൂടി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോലങ്കണ്ണി ചെയര്‍മാനും കെ.എ.ഗോപി സെക്രട്ടറിയും കെ.കെ.ജോണ്‍സണ്‍ ട്രഷററുമായുള്ള സഹായ സമിതിയാണ് വീട് നിര്‍മാണം ആരംഭിച്ചത്. ആളൂര്‍ എസ്‌ഐ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തില്‍ പൊലീസും സഹായഹസ്തം നീട്ടി.
വീടിന്റെ താക്കോല്‍ കെ.യു.അരുണന്‍ എംഎല്‍എ കൈമാറി. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ചു. കെ.കെ.ജോണ്‍സണ്‍, പഞ്ചായത്ത് അംഗം പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha