വായനശാല റോഡിൽ പച്ച ടീ ഷർട്ട് ധരിച്ചയാൽ മാസ്ക് ധരിച്ചിട്ടില്ല; മാസ്ക് ധരിക്കാതെ വന്നാൽ നടപടിയെടുക്കുന്നതാണ്; തളിപ്പറമ്പിലെ പയ്യന്നൂരും പോലീസിന്റെ ക്യാമറക്കണ്ണുകൾ; ഇനി ലോക്കഡോൺ ലംഘിക്കല്ലേ...പിടി വീഴും

കൊറോണവൈറസ്ബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രങ്ങളിൽ ഇളവ് നൽകിയതോടെ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പു വരുത്താനും ആളുകൾ മാസ്ക് ധരിക്കുന്നുണ്ടെന്നുറപ്പ് വരുത്താനും പുതിയ സംവിധാനവുമായി തളിപ്പറമ്പ ഡി വൈ എസ പി യുടെ കീഴിലുള്ള പോലീസ് സേന . തളിപ്പറമ്പ ഡി വൈ എസ പി ടി കെ രത്‌നകുമാർ നിരീക്ഷണ കാമറയുടെ പ്രവർത്തനം ഉത്‌ഘാടനം ചെയ്തു. സാമൂഹിക അകലം പാലിക്കാതെ നഗരത്തിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനാണ് തളിപ്പറമ്പ ഡി വൈ എസ് പിയുടെ കീഴിലുള്ള പയ്യന്നൂരും തളിപ്പറമ്പും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക എന്ന പരീക്ഷണവുമായി പോലീസ് എത്തിയത്. ഇതോടെ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നാലും കോവിഡ് നിയമ ലംഘനം നടത്തിയാലും നിരീക്ഷണ ക്യാമറകളിലൂടെ പോലീസിന് തത്സമയം ഇത് അറിയാൻ കഴിയും.ഒപ്പം മൈക്ക് അന്നൗൺസ്‌മെന്റിലൂടെ ഇത് നിയന്ത്രിക്കാനും സാധിക്കും.തളിപ്പറമ്പ ടൗണിൽ സ്ഥാപിച്ച പതിമൂന്ന് നിരീക്ഷണ ക്യാമറകളെ ഏകോപിപ്പിച്ച സ്ക്രീൻ ലൈബ്രറി ഹാളിലാണുള്ളത്. നിരീക്ഷണത്തിനായി ഇവിടെ പോലീസുമുണ്ട്. കടകൾക്കും മുന്നിലെയും നഗരത്തിലെയും സാമൂഹിക അകലം ,മാസ്ക് ധരിക്കാതെ നടക്കുന്നവരെ തിരിച്ചറിയുക, അനുവദിച്ച സമയത്തിലധികം പ്രവർത്തിക്കുന്ന കടകൾ അടപ്പിക്കാൻ തുടങ്ങി കോവിഡു മായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് നിരീക്ഷണ കാമറ കൊണ്ട് ലക്ഷ്യമിടുന്നത്.തളിപ്പറമ്പിൽ നഗരസഭാ ചെയർ മാൻ മുഹമ്മദ് അള്ളംകുളവുംടി വൈ എസ് പി ടി കെ രത്നകുമാറും ചേർന്നാണ് കാമ റകളുടെ പ്രവർത്തനോൽഘാടനം നിർവഹിച്ചത്. പൊതുഗതാഗതം ആരംഭിക്കുകയും ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ നിയന്ത്രണങ്ങൾ കര്ശനമായി പാലിക്കാൻ പൊതുജങ്ങൾക്കു ബോധവത്കരണവും ഇതിലൂടെ നൽകുന്നുണ്ട്.
തളിപ്പറമ്പ ഡി വൈ എസ പി ടി കെ രത്‌നകുമാർ മുൻപും തന്റെ ക്രിയാത്മകമായ പ്രവർത്തങ്ങളാൽ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ലോക്ക് ഡൗൺ സമയത് സുഖമില്ലാത്ത കൊച്ചുമകൾക്കു സാധങ്ങളുമായി മകളുടെ വീട്ടിലേക്കു നടന്ന പ്രായമായ അമ്മയെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കണ്ണൂർ പരിയാരത്ത് നിന്നും കല്യാശ്ശേരിയിലേക്കു ഏകദേശം പതിനെട്ടുകിലോമീറ്റർ ആയിരുന്നു ആ 'അമ്മ ഭാരവും എടുത്തുകൊണ്ട് നടക്കുന്നുണ്ടായിരുന്നത്. പിന്നീട് ഡി വൈ എസ പി ഇവരെ സ്വന്തം വാഹനത്തിൽ വീട്ടിൽകൊണ്ടു വിടുകയായിരുന്നു .
സമൂഹത്തിൻ്റെ നേർക്കാഴ്ച്ചകൾ നേരെ കാണുന്ന
നമ്മൾ പോലീസുകാർക്ക് കണ്ണട വേണ്ട കാണാൻ
എന്ന തലക്കെട്ടോടെ അദ്ദേഹം പങ്കുവെച്ച കുറിപ്പ് അന്ന് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. എന്തായാലും ഡി വൈ എസ പിയുടെ നേതൃത്വത്തിലുള്ള കൊറോണക്കാലത്തെ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഈ പുതിയ ക്രിയാത്മക പ്രവർത്തനവും ഇപ്പോൾ കയ്യടി നേടുകയാണ്
വീഡിയോ കാണാം
https://www.facebook.com/Malayalivartha