Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

മൂന്നാറില്‍ നടക്കുന്നത് ദേശീയപാത നിര്‍മാണമോ അതോ പാറ ഖനനമോ? ലോകാര്‍ഡില്‍ ക്രഷര്‍ യൂണിറ്റ്, കാര്യങ്ങള്‍ നീങ്ങുന്നത് മനുഷ നിര്‍മിത ഉരുള്‍പ്പൊട്ടലേക്ക് ? പശ്ചിമഘട്ടം തുരന്നു തീര്‍ക്കുമ്പോഴും കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍

02 JULY 2020 10:12 AM IST
മലയാളി വാര്‍ത്ത

റോഡു നിര്‍മാണമാണത്തിന്റെ മറവില്‍ ക്വാറി നടത്തുന്ന അപൂര്‍വ പ്രതിഭാസം കാണണമെങ്കില്‍ മൂന്നാറിലെത്തിയാല്‍ മതി. കേരളത്തില്‍ ഇങ്ങനെ നടക്കുമോ എന്ന് ആരും അതിശയിക്കണ്ട? വികസനത്തിന്റെ പേരില്‍ കേരളത്തില്‍ ഇപ്പോള്‍ എത്തും നടക്കും എന്നതിന് തെളിവാണ് മൂന്നാറിലെ ഈ റോഡ് വികസനം. മൂന്നാറിലൂടെ കടന്നു പോകുന്ന കൊച്ചി - ധനുഷ്‌കോടി ദേശിയപാത 85 ന്റെ ഭാഗമായ മൂന്നാര്‍ ലോകാര്‍ഡ് ഗ്യാപ്പ് റോഡിന്റെ വീതി കൂട്ടലിനെ തുടര്‍ന്നാണ് പുതിയൊരു ക്വാറി രൂപപ്പെട്ടത്. ഇതിനോടനുബന്ധിച്ച് ലോകാര്‍ഡില്‍ ക്രഷര്‍ യൂണിറ്റും സ്ഥാപിക്കപ്പെട്ടു. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് സമുദ്ര നിരപ്പില്‍ നിന്നും 5500 അടിയിലേറെ ഉയരമുള്ള ലോകാര്‍ഡ്ഗ്യാപിലെ ഒരു മല അപ്പാടെ ഇടിച്ച് നിരത്തുന്നത്. പാറ പൊട്ടിക്കലില്‍ യാതൊരു തടസവുമുണ്ടായില്ലാതെ തുടരുകയാണ്. ഈ പാറയത്രയും ലോകാര്‍ഡിലെ ക്രഷര്‍ യൂണിറ്റിലെത്തിച്ച് മെറ്റലാക്കി മാറ്റുകയാണ്. ആയിരകണക്കിന് ലോഡ് മെറ്റല്‍ ഇവിടെ നിന്നും അതിര്‍ത്തി കടന്നു. റോഡ് നിര്‍മാണമാകട്ടെ എങ്ങുമെത്തിയിട്ടുമില്ല.

മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ ബ്രിട്ടിഷുകാരുടെ ഉടമസ്ഥതയിലായിരുന്ന കണ്ണന്‍ ദേവന്‍ കമ്പനി നടത്തിയിരുന്ന കാലയളവിലാണ് മുന്നാര്‍ ബോഡിമെട്ട് റോഡ് നിര്‍മിച്ചത്. ചൊക്രമുടി മല മുറിച്ച് റോഡ് നിര്‍മ്മിക്കുകയായിരുന്നു. തമിഴ്‌നാടിലെ അമ്മനായ്ക്കനൂരില്‍ തീവണ്ടിയിറങ്ങി മൂന്നാറിലേക്ക് വരാനും തോട്ടം തൊഴിലാളികളുടെ ഗതാഗത സൗകര്യത്തിനുമായാണ്, മധുര റോഡിന്റ ഭാഗമായ ബോഡിമെട്ട്-ബോഡിനായ്ക്കനൂര്‍ റോഡ് നിര്‍മിച്ചത്. കേരള അതിര്‍ത്തിയാണ് ബോഡിമെട്ട്. മൂന്നാര്‍-ബോഡിമെട്ട്-മധുര റോഡാണ് ഇപ്പോള്‍ ദേശീയ പാതയായി മാറിയത്. ഇതില്‍ മൂന്നാര്‍ ബോഡിമെട്ട് 42 കിലോമീറ്റര്‍ വീതി കൂട്ടുന്ന ജോലികള്‍ ആരംഭിച്ചത് 2017 നവംബറിലാണ്. എന്നാല്‍, കരാറുകാരുടെ കണ്ണു ചെന്ന് പതിഞ്ഞത് ലോകാര്‍ഡ് ഗ്യാപ്പ് റോഡിലും. ഏതാനം കിലോമീറ്ററുകള്‍ മാത്രമുള്ള ഗ്യാപ്പ് റോഡ് വീതി കൂട്ടുന്നതിനായി മല ഇടിക്കല്‍ ആരംഭിച്ചതോടെയാണ് ഹൈറേഞ്ച് മനുഷ്യ നിര്‍മിത ഉരുള്‍പ്പൊട്ടലും കണ്ട് തുടങ്ങിയത്.

സമുദ്ര നിരപ്പില്‍ നിന്നും 5500 അടിയിലേറെ ഉയരത്തിലുള്ള റോഡില്‍ നിന്നും തലയുയര്‍ത്തി നില്‍ക്കുന്ന മലയിലെ പാറക്കെട്ടുകള്‍ക്ക് നേരെ വെടിമരുന്ന് പ്രയോഗിക്കപ്പെട്ടതോടെ ഈ മേഖല ക്വാറിയായി രൂപാന്തരപ്പെട്ടു. അപകടം പതിവായി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. ഇതില്‍ ഒരാളുടെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല. റോഡിന്റ താഴ്ഭാഗത്തുള്ള നൂറ് കണക്കിന് ഏക്കര്‍ ഏലത്തോട്ടങ്ങളും കൃഷി ഭൂമിയും നശിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 14 ഇടത്ത് മണ്ണിടിച്ചലോ ഉരുള്‍പ്പൊട്ടലോ ഉണ്ടായി. ഇത്തവണ ഒരാഴ്ച മുമ്പാണ് ഒരു പ്രദേശത്തെ ഭീമന്‍ ഉരുളുകള്‍ ഭീകര ശബ്ദത്തോടെ താഴെ എത്തിയത്. റോഡ് പണിക്ക് വേണ്ടി ഗതാഗതം നിരോധിച്ചിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. റോഡിന്റെ വീതിയേക്കാളും വലുപ്പമുള്ള വലിയ പാറയാണ് താഴെക്ക് എത്തിയത്. കിലോമീറ്ററുകള്‍ നീളത്തില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. ഇനിയും ഏതു സമയത്തും ഉരുള്‍പൊട്ടലുണ്ടാകും. അശാസ്ത്രിമായാണ് പാറ പൊട്ടിച്ച് റോഡ് വീതി കുട്ടല്‍ പ്രവൃത്തികള്‍ നടത്തുന്നത്.

ഇവിടെ സ്‌ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകകാര്യം ചെയ്തതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ഉരുള്‍പ്പൊട്ടലുണ്ടായതിന്റെ തൊട്ടടുത്ത ദിവസം ഇവിടെ സന്ദര്‍ശിച്ച പരിസ്ഥിതി പ്രവര്‍ത്തകരാണ് ഒരു പാറക്കടിയില്‍ വെച്ചിരുന്ന കെല്‍വക്‌സ് 100 ഇനത്തില്‍പ്പെട്ട സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. അപ്പോള്‍ തന്നെ അവര്‍ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍, രണ്ടാമതൊരിക്കല്‍ കൂടി പരിസ്ഥിതി പ്രവര്‍ത്തകര്‍ അവിടെ എത്തിയപ്പോഴെക്കും അവ മാറ്റിയിരുന്നു. ഒരേ സമയത്ത് പലയിടത്ത് സ്‌ഫോടനം നടത്തുന്നത് ഉരുള്‍പ്പൊട്ടലിന് കാരണമാകുന്നുവെന്ന് ദേവികുളം സബ് കലക്ടര്‍ ഡോ.രേണുരാജ് 2019 ആഗസ്റ്റില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അശാസ്ത്രിയമായും ഭൂപ്രകൃതിക്ക് അനുയോജ്യമല്ലാത്ത തരത്തിലുമാണ് റോഡ് വീതി കൂട്ടലിന്റ പേരിലെ ഖനനമെന്ന് അവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മലയുടെ പകുതിയിലേറെ ചെത്തി എടുക്കുന്നതിലുടെ ബാക്കി ഭാഗവും ഇടിഞ്ഞ് പോരുന്നു. പശയില്ലാത്തതും പാറ കെട്ടുകള്‍ നിറഞ്ഞതുമാണ് മണ്ണും മലയും. പാറ മറ്റ് നിര്‍മാണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടി അനിയന്ത്രിതവും അനുവദനിയമല്ലാത്തതുമായ രീതിയിലും വന്‍തോതില്‍ ഖനനം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സബ് കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമഘട്ടത്തിലെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മുന്നാര്‍ - ബോഡിമെട്ട് സ്‌ട്രെച്ചില്‍ പാറപൊട്ടിച്ചും മലയിടിച്ചും ഏലമലക്കാടിലെ വൃക്ഷങ്ങള്‍ മുറിച്ചും റോഡ് നിര്‍മിക്കുന്നതിന് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. 380.76 കോടി രൂപയുടെതാണ് നിര്‍മാണ ജോലികള്‍. ഇതിനിടെ ഉരുള്‍പ്പൊട്ടല്‍ കാരണമാക്കി റോഡ് നിര്‍മാണ തുക പുതുക്കാനുള്ള ശ്രമവും അണിയറയില്‍ ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (7 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (9 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (9 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (10 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (11 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (12 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (12 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (12 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (12 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (12 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (13 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (13 hours ago)

Malayali Vartha Recommends