ഗൗരിയും ഗംഗയും മികച്ച വിജയത്തിലേക്കും നടന്നു കയറിയത് കൈകോര്‍ത്തുതന്നെ...!
സഹോദരി ഗൗരിയുമായി കൈകോര്‍ത്ത് നടക്കുന്നതായേ ഗംഗയേ കാണാനാവൂ. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ കൊമേഴ്സ് വിഭാഗത്തില്‍ ഒരേ ക്ലാസില്‍ പഠിച്ചിരുന്ന ഇരട്ടസഹോദരിമാരാണ് ഗൗരിയും ഗംഗയും. ഇരുവരും സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടി.
സെറിബ്രല്‍ പാള്‍സിയുള്ള ഗൗരിക്ക് ഒറ്റയ്ക്കു നടക്കാനാകില്ല. സഹോദരി ഗംഗയുടെ കൈപിടിച്ചാണ് ഗൗരി സ്കൂളിലെത്തുക. പരീക്ഷാ ഹാളിലേക്ക് ഗൗരിയെ എത്തിച്ചതും ഗംഗതന്നെ. ഒടുവില്‍ ഫലം വന്നപ്പോള്‍ മികച്ച വിജയത്തിന്റെ പട്ടികയില്‍ ഇരുവരും കൈകോര്‍ത്തുതന്നെ നിന്നു.
ഗൗരി ചെറിയ ക്ലാസുകളില്‍ ആയിരുന്നപ്പോള്‍ ആയമാര്‍ എടുത്തായിരുന്നു ക്ലാസില്‍ എത്തിച്ചിരുന്നത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം ഒരാളുടെ സഹായമുണ്ടെങ്കില്‍ കഷ്ടിച്ചു നടക്കാമെന്നായി. അന്നുമുതല്‍ സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും ഗംഗയുടെ കൈപിടിച്ചായി ഗൗരിയുടെ യാത്ര. 81% ശതമാനം മാര്‍ക്ക് നേടിയ ഗൗരിക്ക് ബിഎ ഇക്കണോമിക്സിന് ചേരാനാണ് ഇഷ്ടം.
ബിബിഎ വഴി എംബിഎ ആണ് 83% മാര്‍ക്ക് നേടിയ ഗംഗയുടെ ലക്ഷ്യം. നേവിയില്‍നിന്നു വിരമിച്ച പെരിന്തല്‍മണ്ണ പാതായ്ക്കര കൈലാസത്തില്‍ ജി.കിഷോറിന്റെയും ആനമങ്ങാട് ഗവ.എച്ച്എസ്എസില്‍ ഇംഗ്ലിഷ് അധ്യാപികയായ വീണ ചന്ദ്രന്റെയും മക്കളാണ് ഇരുവരും.
https://www.facebook.com/Malayalivartha