Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

വാക്‌സിന് ചെലവ് 80,000 കോടി രൂപ; തുക കേട്ടു ഞെട്ടി കേന്ദ്ര സര്‍ക്കാര്‍; അത്രയൊന്നും വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സിഇഓ അദാര്‍ പൂനാവാലാ ചുമ്മാ പറഞ്ഞതാണോ? സാമ്പത്തിക പ്രതിസന്ധിയിലും ഈ തുക സര്‍ക്കാരിന് കണ്ടെത്തിയേ തീരു

30 SEPTEMBER 2020 04:57 PM IST
മലയാളി വാര്‍ത്ത

കോവിഡിനെ തുടര്‍ന്ന് രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഇതിനിടെ രാജ്യത്തിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ എത്തിക്കണമെങ്കില്‍ 80,000 കോടി രൂപ ചെലവാകുമെന്ന് കണക്കുകള്‍ പുറത്ത് വന്നത്. കണക്കുകള്‍ നിരത്തിയത് രാജ്യത്ത് വാക്‌സിന്‍ നിര്‍മാണത്തിന്‍ മുന്നില്‍ നില്‍ക്കുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാല ആണ്. ഇത് കണക്കില്‍ കാര്യമുണ്ടെന്നതിനെ തെളിവാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണക്കമ്പനികളിലൊന്നിന്റെ തലവന്‍ പുറത്തു വിട്ട കണക്കുകള്‍ ശരിയല്ലെന്നാണ് ഇതിനോട് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരിച്ചത്.

രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാനായി 80,000 കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരുമെന്ന അദാര്‍ പൂനാവാലായുടെ കണക്ക് തെറ്റാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. 80,000 കോടിയുടെ കണക്ക് ശരിയാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. വാക്‌സിന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ദേശീയ സമിതി രൂപീകരിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഈ യോഗങ്ങളില്‍ വാക്‌സിന്‍ വിതരണത്തിന്റെ തന്ത്രങ്ങള്‍, ഇതിന് വകയിരുത്തേണ്ട തുക, മുന്‍ഗണനാഗ്രമം തുടങ്ങിയ ചര്‍ച്ച ചെയ്യുന്നുണ്ട്. ആവശ്യമായ തുക ഞങ്ങള്‍ കണക്കുകൂട്ടിയിട്ടുണ്ട്. ആ തുക നിലവില്‍ സര്‍ക്കാരിന്റെ കൈവശമുണ്ട്.' കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വകയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ 80,000 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്നായിരുന്നു അദാര്‍ പൂനാവാലാ പറഞ്ഞത്. 'ഒറ്റ ചോദ്യം, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശം 80,000 കോടി രൂപയുണ്ടോ? കാരണം ഇത്രയും ആളുകള്‍ക്ക് വാക്‌സിന്‍ വാങ്ങി വിതരണം ചെയ്യാന്‍ ആരോഗ്യമന്ത്രാലയത്തിന് ഇത്രയും തുകയാണ് വേണ്ടി വരിക. നമ്മള്‍ നേരിടേണ്ടി വരുന്ന അടുത്ത പ്രധാന പ്രതിസന്ധി അതാണ്. ഉത്പാദനത്തിനും വിതരണത്തിനുമായി ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കാനായാണ് ഞാനിത് ചോദിക്കുന്നത്.' ഇങ്ങനെയായിരുന്നു അദാര്‍ പൂനാവാലായുടെ രണ്ടു ദിവസം മുമ്പ് ട്വീറ്റ് ചെയ്തത്.

കോവിഡ് പ്രതിസന്ധി നേരിടാനായി ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനു മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു അദാര്‍ പൂനാവാലായുടെ വാക്കുകള്‍. കോവിഡ് പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം കാണാനായി ലോകത്ത് നടത്തുന്ന ഗവേഷണങ്ങളില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സജീവസാന്നിധ്യമാണ്. ഗവേഷണത്തില്‍ ഏറ്റവും മുന്നിലുള്ള ഓക്‌സ്ഫഡ് വാക്‌സിന്‍ ഉള്‍പ്പെടെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ വ്യാവസായികമായി ഉത്പാദിപ്പിക്കുന്നുണ്ട്. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാക്‌സിന്‍ വ്യാപകമായി ലഭ്യമാക്കാനായി സര്‍ക്കാര്‍ വലിയ പദ്ധതിയാണ് ആവിഷ്‌കരിക്കുന്നതെന്നും വാക്‌സിന്‍ പണം കൊടുത്ത് വാങ്ങാന്‍ കഴിയാത്തവര്‍ക്കെല്ലാം സൗജന്യമായി ലഭ്യമാക്കും. വാക്‌സിന്‍ വിതരണത്തിനായി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന വലിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം സര്‍ക്കാരിന് ഒരു ഡോസ് വാക്‌സിന് 140 രൂപ മുതല്‍ 210 രൂപ വരെയാണ് ചെലവാകുക. ഈ കണക്കില്‍ രാജ്യത്തെ 130 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ അദാര്‍ പൂനാവാലാ ട്വീറ്റ് ചെയ്തത്ര തുക വേണ്ടിവരില്ല. കമ്പനി സിഇഓയുടെ പ്രസ്താവനകള്‍ കമ്പനിയുടെ ഔദ്യോഗിക വക്താവും മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല. ഒരാള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഇതു പ്രകാരം 600 രൂപയാണ് ചെലവാകുക. 'ദേശീയ വാക്‌സിനേഷന്‍ പദ്ധതിയിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. ഇത് സര്‍ക്കാര്‍ നേതൃത്വത്തിലുള്ള വലിയൊരു പദ്ധതിയായിരിക്കും. വാക്‌സിന്‍ പണം കൊടുത്തു വാങ്ങാന്‍ കഴിയാത്തവര്‍ക്കെല്ലാം ഇത് സൗജന്യമായി ലഭിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (7 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (9 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (9 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (10 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (11 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (12 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (12 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (12 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (12 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (12 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (13 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (13 hours ago)

Malayali Vartha Recommends