കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കാവ്യയും കൂടെ നാദിര്‍ഷയും! കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യമായാണ് കാവ്യമാധവന്‍ എത്തിയത്...

നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അനിശ്ചിതത്വത്തില്‍. വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷന്‍ പരാതി നല്‍കി.
കാവ്യ മാധവന്‍ അടക്കമുള്ളവര്‍ സാക്ഷി വിസ്താരത്തിനെത്തിയെങ്കിലും പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല.
നടിയെ അക്രമിച്ച കേസിലെ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന്‍, കാര്യയുടെ സഹോദരന്‍, സഹോദരന്‍റെ ഭാര്യ, ദിലീപിന്‍റെ സഹോദരന്‍ അനൂപ്, നാദിര്‍ഷ എന്നിവര്‍ വിചാരണ കോടതിയില്‍ ഇന്ന് ഹാജരായിരുന്നു.
എന്നാല്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇന്നും കോടതിയിലെത്തിയില്ല. വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ പരാതി ഉന്നയിച്ചെങ്കിലും കോടതി ഇത് ഇതുവരെ പരിഗണിച്ചിട്ടില്ല.
കോടതി പക്ഷപാതരമായി പെരുമാറുന്നെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം.
കേസ് വേഗത്തില്‍ തീര്‍ക്കാന്‍ സുപ്രിം കോടതി നിര്‍ദേശമുള്ളതിനാല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് വിചാരണ കോടതിയുടെ തീരുമാനം.
https://www.facebook.com/Malayalivartha