38 കാരിയായ ഡോക്ടറുടെ വീട്ടിൽ കയറിക്കൂടിയത് ടി.വി ടെക്നീഷ്യനാണെന്ന് പരിചയപ്പെടുത്തിയ ശേഷം; എട്ടും നാലും വയസായ നിഷയുടെ കുട്ടികള്‍ തൊട്ടപ്പുറത്തെ മുറിയിൽ ഉണ്ടായിരുന്നിട്ടും അമ്മയുടെ പ്രാണൻ പിടഞ്ഞത് അവർ അറിഞ്ഞില്ല... വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

യുപിയില്‍ കേബിള്‍ ടി.വി ടെക്നീഷ്യനാണെന്ന് പരിചയപ്പെടുത്തി വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ ദന്തഡോക്ടറെ കഴുത്തറുത്ത് കൊന്നു. 38 കാരിയായ ഡോക്ടര്‍ നിഷ സിംഗാളാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കേബിള്‍ ടി.വി ടെക്നീഷ്യനാണെന്ന് പരിചയപ്പെടുത്തി വീടിനകത്ത് കടന്ന അക്രമി നിഷയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു ഉണ്ടായത്. ഡോക്ടറെ കൊലപ്പെടുത്തുേമ്ബാള് എട്ടും നാലും വയസായ നിഷയുടെ കുട്ടികള്‍ തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്നു. കുട്ടികളെ ആക്രമിക്കാനും ഇയാള്‍ ശ്രമിക്കുകയുണ്ടായി.
നിഷയുടെ ഭര്‍ത്താവ് അജയ് സിംഗാള്‍ ആശുപത്രിയില്‍ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു അക്രമം നടന്നത്. നിഷയെ കൊലപ്പെടുത്തിയതിനുശേഷം ഒരു മണിക്കൂറോളം പ്രതി വീട്ടിനുള്ളില്‍ തന്നെയുണ്ടായിരുന്നു. പ്രതി വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു.
എന്നാല്‍ അതേസമയം യു.പിയില്‍ അക്രമവും കൊലപാതകവും ഉയരുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
https://www.facebook.com/Malayalivartha