Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത്, കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്..

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഐജിയുടെ തീരാ ശാപം... 13 ദിവസം മുമ്പ് ആ രജിസ്‌ട്രേഷൻ സംഭവിച്ചിരുന്നെങ്കിൽ‘ ഇന്ന് ഇഡി കസ്റ്റഡിയിൽ നിന്നും ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ വീട് രക്ഷപ്പെട്ടേനെ... ശാപ കണ്ണീരായി ‘കോടിയേരി’ വീട് മാറിയ സംഭവം ഇങ്ങനെ....

24 NOVEMBER 2020 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ബിനീഷ് കോടിയേരിയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ ‘കോടിയേരി’ വീടും സ്വത്തുവകകളും കണ്ടുകെട്ടാനായിരുന്നു ഇഡിയുടെ തീരുമാനം. എന്നാൽ ബിനീഷ് 13 ദിവസം മുമ്പ് ഈ വീട് വാങ്ങിയിരുന്നെങ്കില്‍ ‘കോടിയേരി’ വീട് കണ്ടുകെട്ടില്ലായിരുന്നു. അതായത് ബിനീഷിന്റെ അറസ്റ്റ് നടന്ന് 90 ദിവസത്തിനകം സ്വത്തുവകകൾ കണ്ടുകെട്ടല്‍ പൂര്‍ത്തീയാക്കുകയാണ് സ്വാഭാവിക നടപടിക്രമം. ഒരാളെ അറസ്റ്റ് ചെയ്താല്‍ പിടികൂടുന്ന തീയതിക്ക് ആറ് വര്‍ഷം മുമ്പ് വരെ വാങ്ങിയ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡിയ്ക്ക് നിയമാധികാരമുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 2014 ഒക്ടോബര്‍ 29ന് ശേഷം ബിനീഷ് വാങ്ങിയ സ്വത്തുവകകള്‍ ഇഡിയ്ക്ക് കണ്ടുകെട്ടാനാകും. 2014 നവംബര്‍ 11നാണ് ബിനീഷ് വീട് വാങ്ങുന്നത്. ‘കോടിയേരി’ എന്ന് പേരിട്ട വീട് 50 ലക്ഷം രൂപയ്ക്ക് വാങ്ങി എന്നാണ് രജിസ്‌ട്രേഷന്‍ രേഖകളിലുള്ളത്. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും മയക്കുമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ ആസ്തിവകകളും ഇഡി തേടിയിരുന്നു. ബിനീഷിന്റെ സ്വത്തുവകകള്‍ കൈമാറ്റം ചെയ്യുന്നത് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇഡി കഴിഞ്ഞ മാസം രജിസ്‌ട്രേഷന്‍ ഐജിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

എന്നാൽ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ ഈ വീട് വീണ്ടും ചർച്ചയാകുമ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത് മുൻ ഐജിയുടെ ഈ പഴയ വീട് തന്നെയാണ്. ഈ വീട്ടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബവും ബിനീഷിനൊപ്പം താമസിക്കുന്നത്. ബിനീഷ് അറസ്റ്റിലായതോടെ കോടിയേരിയും കുടുബവും എകെജി സെന്ററിലെ ഫ്‌ളാറ്റിലേക്ക് മാറി. ബിനീഷ് ഇഡിയുടെ കസ്റ്റഡിയിലുമായി. അതിനാൽ വീട് അടഞ്ഞു കിടക്കുകയാണ്. എന്നാൽ വലിയ ഒരു ചതിയുടെ കഥകൂടി ഈ ബന്ധപ്പെട്ടു നിലനിൽക്കുന്നുണ്ട് എന്നാണ് വീടിനെ അറിയുന്നവർ പറയുന്നത്. മുൻ ഐജിയാണ് ഈ ഇരുനില വീട് ബിനീഷ് കോടിയേരിക്ക് വിൽക്കുന്നത്. അതായത് കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്താണ് വീട് വിൽപ്പന നടക്കുന്നത്. അന്ന് കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു ആഭ്യന്തരമന്ത്രി. ആ കാലത്ത് ഐജി വിരമിക്കുന്ന സമയമായിരുന്നു. തലസ്ഥാനം വിടാൻ വേണ്ടിയാണ് ഐജി വീട് വിൽപ്പനയ്ക്ക് ശ്രമിച്ചത്. മൂന്നു കോടി വരെ വിലപറഞ്ഞ വീടായിരുന്നു ഇത്. പലരും വന്നു നോക്കിയെങ്കിലും അങ്ങനെ വീട് കൈമാറാൻ ഐജി തയ്യാറല്ലായിരുന്നു. ബിനീഷ് വന്നു വില്പനയ്ക്കായി വീടിനു വിലയിട്ടു. വന്നു നോക്കിയവർ പറഞ്ഞതിലും കുറഞ്ഞ തുക ആയിരുന്നെങ്കിലും വിൽപ്പനയ്ക്ക് സമ്മതിക്കുകയും ചെയ്തു.

ആധാരത്തിൽ വീടിന്റെ വില കുറച്ചാണ് രേഖപ്പെടുത്തിയത്. ആധാരത്തിൽ പറഞ്ഞ തുക ബിനീഷ് നൽകുകയും ചെയ്തു. പക്ഷെ ബാക്കി തുക ചോദിച്ചപ്പോൾ ബിനീഷ് നൽകാൻ തയ്യാറായില്ല. ആധാരത്തിൽ പറഞ്ഞ തുക നൽകിയല്ലോ എന്ന മറുപടിയാണ് ബിനീഷ് നൽകിയത്. ആധാരത്തിൽ പറഞ്ഞ തുകയല്ലാതെ ഒരു രൂപ പോലും ബിനീഷ് അധികം നൽകിയില്ലനിയമ വശങ്ങൾ അറിയാമായിരുന്ന ഐജി നിശബ്ദനായിരുന്നു. ഈ പ്രശ്‌നം ഐജിയെ വല്ലാതെ അലട്ടിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഐജിയുടെ തുടർന്നുള്ള ജീവിതവും. കാൻസർ രോഗി കൂടി ആയിരിക്കുമ്പോഴാണ് വീട് വില്പന സംബന്ധിച്ച പ്രശ്‌നം കൂടി അനുഭവിക്കേണ്ടി വന്നത്. പിന്നീട് ഐജി മരിക്കുകയും ചെയ്തു. വീടിനു പറഞ്ഞ വില ബിനീഷ് നൽകിയില്ല എന്നും ഐജി കബളിപ്പിക്കപ്പെട്ട കാര്യവുമെല്ലാം ബിനീഷും ഐജിയുമായി അടുപ്പമുള്ളവർക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഈ വലിയ ചതി അന്ന് ചർച്ചാവിഷയവുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (10 minutes ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (12 minutes ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (21 minutes ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (25 minutes ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (28 minutes ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (47 minutes ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (1 hour ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (3 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (3 hours ago)

ഇനി തുറന്ന യുദ്ധമോ?  (3 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (3 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (3 hours ago)

Malayali Vartha Recommends