ഇഷ്ടം മധ്യവയസ്കരായ സ്ത്രീകളെ... തന്ത്രത്തിൽ അടുത്ത് കൂടിയാൽ ലക്ഷ്യം രണ്ടു കാര്യങ്ങൾ... ഒരു വർഷം മുമ്പ് മുങ്ങിയ കോട്ടയം സ്വദേശി വിനോദിനെ തമിഴ്നാട്ടിൽ നിന്നും പൊക്കിയപ്പോൾ കൂടെ ഉണ്ടായിരുന്നത്... അമ്പരന്ന് അന്വേഷണ സംഘം...
പ്രദേശവാസിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം മുങ്ങിയ ആൾ അറസ്റ്റിൽ. വൈക്കം ടിവിപുരം ഉമക്കരി കോളനിയിൽ വിനോദാണ് പൊലീസിന്റെ പിടിയിലായത്.
മധ്യവയസ്കരായ സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം പീഡിപ്പിച്ച് പണവുമായി മുങ്ങുന്നതാണ് ഇയാളുടെ രീതി. ഒരുവർഷം മുൻപാണ് ഇയാൾ പ്രദേശവാസിയായ സ്ത്രീയെ പീഡിപ്പിച്ചത്. തുടർന്ന് അവർ പരാതി നൽകുകയായിരുന്നു.
ചെന്നൈയ്ക്കടുത്ത് നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെജി സൈമണിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുന്നതിന് തിരുവല്ല
ഡിവൈഎസ്പി ടിരാജപ്പന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ തമിഴ്നാട്ടിൽ ഒരു സ്ത്രീക്കൊപ്പം താമസിച്ചുവരികയായിരുന്നു. പണവും, ലൈംഗിക ബന്ധവും ലക്ഷ്യമിട്ടാണ് ഇയാൾ സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കുന്നത്.
https://www.facebook.com/Malayalivartha