ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം; ഗോള്‍ഡന്‍ നിറത്തിലുള്ള ക്രോപ് ടോപ്പും സ്കര്‍ട്ടുമണിഞ്ഞ് അതീവ സുന്ദരിയായി താരം; ആരുമറിയാതെ ഡ്രസ്സിലൊളിപ്പിച്ച് ആ രഹസ്യം ! ഏറ്റെടുത്ത് ആരാധകർ... ഉറ്റ ചങ്ങാതി ഫുക്രുവിനെ തിരഞ്ഞ് സോഷ്യൽമീഡിയ...
ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ജനുവരി 20ന് തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍വെച്ചായിരുന്നു ചടങ്ങ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ഗോള്‍ഡന്‍ നിറത്തിലുള്ള ക്രോപ് ടോപ്പും സ്കര്ടുമാണ് എലീന ധരിച്ചത്. വൈറ്റ് ഷര്‍ടും ബ്ലേസറും പാന്റ്സുമായിരുന്നു രോഹിത്തിന്റെ വേഷം. ഇന്തോവെസ്റ്റേണ് തീമിലായിരുന്നു വേദി ഒരുക്കിയത്. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് രോഹിതിന്റെ മാതാപിതാക്കള്‍.
സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരു കുടുംബങ്ങളും എതിര്‍ത്തെങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യം.
ഈ വര്‍ഷം ഓഗസ്റ്റില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അവതാരകയായി പ്രേക്ഷകരെ കൈയിലെടുത്ത എലീന ബിഗ് ബോസിലെ മത്സരാര്‍ഥിയായും തിളങ്ങിയിരുന്നു. എന്നാൽ ഉറ്റ ചങ്ങാതി ഫുക്രുവിനെ ചടങ്ങിൽ കാണാതിരുന്നതെന്തെന്നും ആരാധകർ തിരക്കിയിരുന്നു.
https://www.facebook.com/Malayalivartha