പെൺകുട്ടിയുടെ മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് പോലീസ് നായ മണം പിടിച്ച് മുകളിലേക്ക് ഓടി, പ്രധാന റോഡുകടന്ന് കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലേക്ക് കയറി... അപ്പോൾ അവിടെ നിന്നും ഉടുപ്പ് ധരിക്കാത്തയാൾ ഓടുന്നത് താഴെനിന്ന നാട്ടുകാർ കണ്ടു... പിന്തുടർന്നെങ്കിലും ആളെ പിടികൂടാനായില്ല... കുറെസമയത്തിനുശേഷം, ഷർട്ട് ധരിക്കാത്ത ഒരാൾ ഡോബിപ്പാലത്തുകൂടി നടന്നുപോകുന്നതും കണ്ടിരുന്നു... പ്ലസ് ടൂ വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത അരുണിന്റെ മരണത്തിൽ ദുരൂഹത....

ഇടുക്കിയിൽ പട്ടാപ്പകൽ പ്ലസ്‌ടു വിദ്യാർഥിനിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെന്ന് സംശയിക്കുന്ന അരുൺ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതോടെ . പള്ളിവാസൽ പവർഹൗസിന് സമീപമാണ് തൂങ്ങി മരിച്ച നിലയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട് സ്ഥലമുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം കഴിഞ്ഞ ഇരുപതാം തീയതിയാണ് പതിനേഴ് കാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമീപത്തെ റിസോര്‍ട്ടിലെ സി സി ടി വിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയതും പൊലീസിന് സംശയം ജനിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അരുണിന്റെ മുറിയില്‍ നിന്നും കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്ത് പൊലീസിന് ലഭിച്ചിരുന്നു. തന്നെ അവള്‍ വഞ്ചിച്ചുവെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കുമെന്നുമാണ് കത്തില്‍ പറയുന്നതെന്നാണ് വിവരം. അതുകൊണ്ട് തന്നെ പ്രതി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിയിരുന്നില്ല. ഇടുക്കി ഡിവൈ എസ് പി കെ ഇ ഫ്രാന്‍സീസ് ഷെല്‍ബി, വെള്ളത്തുവല്‍ സിഐ ആര്‍ മുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അതേസമയം കൊലപാതകം നടന്ന പ്രദേശത്തിന് സമീപത്ത് കഴിഞ്ഞ ദിവസവും അരുണിനെ കണ്ടതായി സംശയം പറഞ്ഞിരുന്നു . ഞായറാഴ്ച വൈകീട്ട് സംഭവസ്ഥലത്തെത്തിച്ച പോലീസ് നായ പെൺകുട്ടിയുടെ മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് മണം പിടിച്ച് മുകളിലേക്ക് ഓടി, പ്രധാന റോഡുകടന്ന് കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലേക്ക് കയറി. അപ്പോൾ, ആ പുരയിടത്തിന്റെ മേൽഭാഗത്തുനിന്ന് ഉടുപ്പ് ധരിക്കാത്തയാൾ ഓടുന്നത് താഴെനിന്ന നാട്ടുകാർ കണ്ടു. പിന്തുടർന്നെങ്കിലും ആളെ പിടികൂടാനായില്ല.
കുറെസമയത്തിനുശേഷം, ഷർട്ട് ധരിക്കാത്ത ഒരാൾ ഡോബിപ്പാലത്തുകൂടി നടന്നുപോകുന്നതും കണ്ടിരുന്നു. ഇത് പ്രതി അരുൺ തന്നെയാകാമെന്നാണ് പോലീസ് കരുതുന്നത്. തിങ്കളാഴ്ച വീണ്ടും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
https://www.facebook.com/Malayalivartha