അവർ തല്ലാൻ വീട്ടിൽ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാൻ ആള് വന്നു... ചില ചോദ്യങ്ങളിൽ നിശബ്ദത പാലിക്കുന്നത് മകൾക്ക് വേണ്ടിയാണ്! ഞാൻ വിവാഹം കഴിച്ചാൽ വീട്ടിൽ കോംപറ്റിഷൻ ആകും... എന്നെ പത്തു സ്നേഹിച്ചാൽ ഞാൻ നൂറു തിരികെ നൽകും... അങ്ങനെ ഒരു പെണ്ണ് വരട്ടെ... ആദ്യമായി ആ തുറന്നു പറച്ചിൽ നടത്തി ബാല... ഏറ്റെടുത്ത് ആരാധകരും

തമിഴിലും മലയാളത്തിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു.
ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്.
ഏകദേശം 2015 ഓടെയാണ് ബാല - അമൃത വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയത്.
ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള വിവാഹ മോചനത്തിന് പ്രോത്സാഹനവുമായി സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയിരുന്നു. ഇരു കൂട്ടരുടെയും ഭാഗം പിടിച്ചുകൊണ്ട് ചർച്ചകളും നടന്നു. കഴിഞ്ഞ വർഷത്തോടെ ഇരുവരും വിവാഹ മോചിതർ ആയെങ്കിലും ഇപ്പോഴും ഇരുവരുടെയും കാര്യത്തിൽ സോഷ്യൽ മീഡിയ ഇടപെടലുകൾ കുറയുന്നില്ല.
ഇവരുടെ ഏക മകൾ അവന്തിക അമൃതയ്‌ക്കൊപ്പമാണ് താമസം. തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇത് വരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇതിന്റെ കാരണമായി പല തരത്തിലുള്ള ഗോസിപ്പുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും അതിനോട് ഇത് വരെ പ്രതികരിച്ചിട്ടില്ല.
ബാലയും മകളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇവയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന്റൊപ്പം തന്നെ ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി ചില വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ബാലയുടെ പുതിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ..
ഒരു വിവാഹം അല്ലേ നിയമം, അത് എനിക്ക് മാറിയോ എന്ന മറുചോദ്യമാണ് അവതാരകനോട് ബാല ചോദിക്കുന്നത്.. ഞാൻ വിവാഹം കഴിച്ചാൽ വീട്ടിൽ കോംപറ്റിഷൻ ആകും. എന്നെ പത്തു സ്നേഹിച്ചാൽ ഞാൻ നൂറു തിരികെ നൽകും. അങ്ങനെ ഒരു പെണ്ണ് വരട്ടെ എന്നും വിവാഹകാര്യത്തോട് ബാല പ്രതികരിച്ചു.
അവർ എന്നെ തല്ലാൻ വീട്ടിൽ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാൻ ആള് വന്നു. പണക്കാരൻ ആയാൽ സങ്കടം ഇല്ലെന്നാണോ അവരുടെ വിശ്വാസം എന്നും പേര് എടുത്തുപറയാതെ ബാല പറയുന്നു. ചില ചോദ്യങ്ങളിൽ നിശബ്ദത പാലിക്കുന്നത് മകൾക്ക് വേണ്ടി ആണ് എന്നും ബാല അഭിമുഖത്തിലൂടെ വ്യക്തമാക്കി. മുൻപും ഇതേ പ്രതികരണം ബാല നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha