വർഷങ്ങൾ കഴിയുംന്തോറും കൂടുതൽ ചെറുപ്പം! സൗന്ദര്യത്തിൽ കണ്ണുവെച്ച് ആരാധകർ... എല്ലാദിവസവും ആരെയെങ്കിലും പുഞ്ചിരിപ്പിക്കാന്‍ ശ്രമിക്കൂ, അതില്‍ ഒരാള്‍ നിങ്ങളാണെന്നും മറക്കരുത്... താരത്തിന്റെ ചിത്രങ്ങൾ വൈറൽ...
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തന്റെ പതിനേഴാമത്തെ വയസില്‍ സാക്ഷ്യമെന്ന സിനിമയിലൂടെയായിരുന്നു സിനിമയിലേക്ക് അരങ്ങേറുന്നത്. സഹനടിയില്‍ നിന്നും പെട്ടെന്ന് തന്നെ നായികയായി മാറുകയായിരുന്നു താരം.
നടന് വേഷങ്ങളായാലും മോഡേണ്‍ കഥാപാത്രങ്ങളായാലും തന്റെ കൈയില്‍ ഭദ്രമാണെന്ന് ഒരുപാടു വട്ടം തെളിയിച്ച നടിയാണ് മഞ്ജു.
മഞ്ജുവിന്റെ കഥാപാത്രങ്ങള്‍ മാത്രമല്ല നടിയുടെ ഗെറ്റപ്പുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം പിന്നീട് ഗംഭീര തിരിച്ചുവരവ് തന്നെയാണ് നടത്തിയത്.
ബോള്‍ഡ് ആയി പോയി എന്ന് ഒരിക്കലും മഞ്ജുവിനെ വിശേഷിപ്പിക്കാന്‍ സാധിക്കുകയില്ല. കാരണം മഞ്ജു അന്നും ഇന്നും ബോള്‍ഡ് ആയ വ്യക്തിയാണ്. ജീവിതത്തിലായാലും സിനിമയിലായാലും താരം എന്നും ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെയാണ്.
പൊതു കാര്യങ്ങളിലും അഭിപ്രായം പറയാന്‍ മടിക്കാത്ത മഞ്ജു സമൂഹമാധ്യമങ്ങളിലും സജീവമാണ്.പൊതുവെ സിമ്ബിള് ലുക്കിലാണ് നടി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
എന്നാല്‍ സിനിമകളില്‍ കിടിലന്‍ സ്റ്റൈലിഷ് ലുക്കില്‍ ആണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷവും തനിക്ക് ഇണങ്ങുമെന്നും മഞ്ജു തെളിയിച്ചു കഴിഞ്ഞു.
ഇപ്പോള്‍ മഞ്ജു പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്ലാദിവസവും ആരെയെങ്കിലും പുഞ്ചിരിപ്പിക്കാന്‍ ശ്രമിക്കൂ, അതില്‍ ഒരാള്‍ നിങ്ങളാണെന്നും മറക്കരുത് എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു തന്റെ മനോഹരമായ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മഞ്ജുവിന് പ്രായം പിന്നോട്ടാണെന്നാണ് ചിത്രം കണ്ട ആരാധകരുടെ അഭിപ്രായം. മറ്റുള്ളവര്‍ക്കൊരു പ്രചോദനമാണ് മഞ്ജുവെന്നും കൂടുതല്‍ ചെറുപ്പമായെന്നും പറയുന്നവരുമുണ്ട്. ദ് പ്രീസ്റ്റ്, ചതുര്‍മുഖം, ലളിതം സുന്ദരം എന്നിവയാണ് മഞ്ജുവിന്റെ പുത്തന്‍ റിലീസുകള്‍.
https://www.facebook.com/Malayalivartha