ഹോസ്റ്റലിലെ കിടപ്പുമുറിയിലെത്തി രാത്രിയില്‍ കെട്ടിപ്പിടിച്ച് ബലം പ്രയോഗിച്ച് പെൺകുട്ടികളെ കൂടെ കിടത്തുന്നത് ഇഷ്ടം; കോഴിക്കോട് കട്ടിപ്പാറ സ്‌കൂളിലെ കായികാദ്ധ്യാപകന്‍ വിടി മനീഷിനെ ന്യായീകരിച്ച് ഭാര്യ; പോലീസ് പൊക്കിയതോടെ അധ്യാപകന്റെ ലീലാവിലാസം പുറത്ത് കൊണ്ട് വന്ന് പരാതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്ത്...

പോക്‌സോ കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്‌കൂളിലെ കായികാധ്യാപകന്‍ വിടി മനീഷിനെ ന്യായീകരിച്ച് ഭാര്യ. അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തെ കുട്ടി തെറ്റിദ്ധരിച്ചുവെന്നും വിദ്യാര്‍ത്ഥിയോടുള്ള സ്‌നേഹം കൊണ്ടാണ് കെട്ടിപ്പിടിച്ചതെന്നുമായിരുന്നു മനീഷും ഭാര്യയും ഫോണിലൂടെ പറഞ്ഞത്.
മനീഷിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ ഇയാളും ഭാര്യയും ചേര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. പരാതി നല്‍കിയത് ഈ പെണ്‍കുട്ടി ആണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ ഫോണ്‍ വിളിച്ചത്. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. തനിക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നായിരുന്നു ഇയാളും ഭാര്യയും വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടത്.
രാത്രി കിടപ്പുമുറിയിലെത്തി കൂടെകിടക്കാന്‍ നിര്‍ബന്ധിച്ചാണോ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയോടുള്ള ഇഷ്ടം കാണിക്കല്‍ എന്ന് വിദ്യാര്‍ത്ഥി തിരിച്ചു ചോദിക്കുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്. 'ബാഹ്യ പ്രേരണ കൊണ്ടാണ് പരാതി നല്‍കിയതെന്ന് പറഞ്ഞാല്‍ മതി. നഷ്ടപരിഹാരമായി എന്തു വേണമെങ്കിലും തരാം.
കാല് പിടിക്കുകയാണ്. ഇനി ആരെയും ഒന്നും പരിശീലിപ്പിക്കില്ല' എന്നാണു ഇയാള്‍ ഫോണിലൂടെ പറഞ്ഞത്. ഞാനല്ല പരാതി നല്‍കിയതെന്ന് വിദ്യാര്‍ത്ഥിനി പറയുമ്ബോള്‍ പിന്നെ മറ്റാരാണ് എന്ന് അധ്യാപകന്‍ ചോദിക്കുന്നുണ്ട്, സാര്‍ ആരാടെല്ലാം ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട് അതില്‍ എന്നായിരുന്നു കുട്ടിയുടെ മറുപടി.
അതേസമയം ഇയാള്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഹോസ്റ്റലിലെ കിടപ്പുമുറിയിലെത്തി രാത്രിയില്‍ കെട്ടിപ്പിടിച്ച് ബലം പ്രയോഗിച്ച് കൂടെ കിടത്തിയെന്നാണ് ഇയാള്‍ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം.
കിടപ്പുമുറിയിലെത്തിയ അധ്യാപകനോട് മാറി കിടക്കാന്‍ പറഞ്ഞെങ്കിലും അയാള്‍ കേട്ടില്ലെന്നും ഭയം കൊണ്ടാണ് ഇത്രയും നാള്‍ പറയാതിരുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പല കുട്ടികള്‍ക്ക് നേരെയും ഇയാള്‍ ഇത്തരത്തില്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കട്ടിപ്പാറ സ്‌കൂളിലെ കായികാദ്ധ്യാപകന്‍ വിടി മനീഷിനെ താമരശ്ശേരി പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്റെ ബന്ധുവീട്ടില്‍ വെച്ചു പീഡിപ്പിച്ചെന്നായിരുന്നു പരാതി. കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കുമ്ബോള്‍ ഇയാളുടെ ഭാര്യയെ കൂടെ പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha