കിരൺ കല്യാണിയെ താലികെട്ടാൻ തീരുമാനിച്ച് നെഞ്ചോട് ചേർക്കുമ്പോൾ!! എമണ്ടൻ അഭിനയവുമായി സരയു

സോണിയെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയിരിക്കുകയാണ്. തൊട്ടരികിൽ ദീപയുമുണ്ട്.
കണ്ണ് തുറന്ന് സോണി കരയുകയാണ്.
മോള്, കരയല്ലേ... വിക്രത്തിന് പെട്ടെന്നുണ്ടായ ആക്സിഡന്റ് ആകെ തളർത്തിയെന്നറിയാം...
"അവനു ആക്സിഡന്റ് പറ്റിയെന്നറിഞ്ഞ് ഞാൻ വിഷമിച്ചിരിക്കുമ്പോഴല്ലേ... അവനിനി സംസാരിക്കില്ലെന്ന് കൂടി ഞാൻ അറിഞ്ഞത്. അതും എന്നെ ആകെ നിരാശയിലാഴ്ത്തി.... എനിക്കിതൊന്നും സഹിക്കാൻ പറ്റുന്നില്ല."
കല്യാണിയോട് അവൻ ചെയ്ത തെറ്റ് അത്രത്തോളം ആണെന്നൊക്കെ സോണി പറയുന്നുണ്ട്.
എന്നിട്ട്, കല്യാണി വിളിച്ചോന്നൊക്ക തിരക്കുമ്പോൾ
ദീപ പറയുന്നുണ്ട്... ഇന്ന് വിളിച്ചില്ല, അങ്ങോട്ട് വിളിച്ചിട്ട് കിട്ടുന്നുമില്ലെന്ന്...
എന്തായാലും, ഒറ്റയ്ക്ക് ഒക്കെ പോയി അവൾ പഠിക്കുന്നതൊക്കെ നല്ലതാണെന്നു സോണി പറയുന്നുണ്ട്
അപ്പോഴേക്കും, അവിടേക്ക് രൂപ വരികയാണ്.... അമ്മയെ കണ്ടതും സോണിയുടെ വിഷമം ഇരട്ടിക്കുന്നുണ്ട്. അറിയാതെ, പൊട്ടി കരയുകയാണ് സോണി....
"എന്തിനാ മോളെ, ഇങ്ങനെ വിഷമിക്കുന്നത്.... നിനക്ക് എന്തെങ്കിലും പറ്റിയാൽ ഞങ്ങൾക്ക് സഹിക്കുമോ... ''
എന്ന് രൂപ ചോദിക്കുമ്പോൾ സോണി പറയുന്നുണ്ട്...
"വിഷമം, സഹിക്കുന്നില്ല അമ്മേ...
വിക്രം ആശുപത്രിയിൽ ആയിട്ട് അമ്മയൊന്നു കാണാൻ പോലും വന്നില്ലാലോ... എന്നൊക്കെ ചോദിക്കുമ്പോൾ, രൂപ പറയുന്നത്.
"വിക്രമിന് ആക്‌സിഡന്റ് ആകാൻ അമ്മയൊന്നും ചെയ്തിട്ടില്ല, മോൾ ഞങ്ങളെ തെറ്റ്ദ്ധരിക്കരുത്..
ഇതൊക്കെ കേട്ടുകൊണ്ട്, ദീപയും അവിടെ നിൽക്കുന്നുണ്ട്. അമ്മയും മോളും സംസാരിക്കുന്നത് കണ്ട് ദീപ പറയുന്നു...
" നിങ്ങളിവിടെ ഇരുന്നോളു... ഞാൻ വിക്രത്തിന്റെ അടുത്തേക്ക് പോവുകയാണെന്ന്..."
സോണി രൂപയോട് ചോദിക്കുകയാണ്...
" അമ്മയ്ക്ക് വിക്രമിനോട്, ഇത്രയും ദേഷ്യം തോന്നുന്നത് എന്തിനാ...
കിരൺ ഏട്ടനൊക്കെ ഇപ്പോൾ വിക്രമിനോട് ദേഷ്യം ഒന്നുമില്ലല്ലോ...
ഇതൊക്കെ കേട്ടപ്പോൾ, രൂപ പറയുന്നുണ്ട്,
" അവൻ മോളോട് ചെയ്തതൊക്കെ അറിഞ്ഞാൽ, നിങ്ങൾ തമ്മിലുള്ള ഈ ബന്ധത്തിന് പോലും വിളളലുകൾ വരും.
അതുകൊണ്ട്, ഈ സാഹചര്യത്തിൽ മോൾ ഒന്നും അറിയണ്ട....
എനിക്കിപ്പോൾ, വിക്രമിനോടുള്ള ദേഷ്യമൊക്കെ കുറഞ്ഞു വരുന്നുണ്ട് മോളെ....
ഇതൊക്ക കേട്ടപ്പോൾ, സോണി പറയുകയാണ്,
ഇനി എന്തൊക്കെ സംഭവിച്ചാലും എന്റെ കുഞ്ഞ് എന്നോടൊപ്പം ഉള്ള കാലം എന്റെ ഭർത്താവിനോടൊപ്പം തന്നെ ഞാനും ജീവിക്കുമെന്ന്... "'
ഇത് കേട്ടിട്ട് രൂപ ഒന്നും പറയാൻ നിന്നില്ല...
"അമ്മ ഇവിടെ വന്നതല്ലേ... വിക്രമിനെ കണ്ടിട്ടേ പോകാവൂ....''
എന്ന് സോണി പറഞ്ഞപ്പോൾ, ഞാൻ കാണാം മോളെ... എന്ന് പറഞ്ഞിട്ട് രൂപ വിക്രമിന്റെ അടുത്തേക്ക് പോയി....
ഈ സമയം, ദീപ വിക്രമിനോട് പറയുന്നുണ്ട്...
നിനക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത് സോണിയെ ആകെ തളർത്തിയിരിക്കുകയാണ്. രൂപ സോണി മോളെ കാണാൻ വന്നിട്ടുണ്ട് ചിലപ്പോൾ, ഇങ്ങോട്ടും വരും നീ മുഖം തിരിഞ്ഞൊന്നും കിടക്കല്ലേ എന്ന്...
വിക്രമിന് ഒന്നും സംസാരിക്കാൻ പറ്റില്ലലോ അതുകൊണ്ട് ദീപ പറയുന്നതും കേട്ട് അങ്ങനെ കിടക്കുകയാണ്.
അപ്പോഴേക്കും, രൂപ അവിടെ എത്തി....
രൂപയെ കണ്ടതും വിക്രമിന് ദേഷ്യം വരുന്നുണ്ട്...
പക്ഷെ, ഒന്നും സംസാരിക്കാൻ പറ്റില്ലാലോ...
"ഞാൻ നിന്നെ കൊല്ലനായിട്ട് ഒന്നും ചെയ്തില്ല.... ഇപ്പോൾ, എനിക്ക് നിന്നോടുള്ള ദേഷ്യമൊക്ക മാറിയിട്ടുണ്ട്.... നിന്റെ ഈ വൈകല്യം എത്ര പണം മുടക്കിയും ഞാൻ സുഖപ്പെടുത്താം...."
വേറൊന്നും കൊണ്ടല്ല, വൈകല്യമുള്ളവരെ എനിക്കിഷ്ടമില്ല... അതുകൊണ്ടാണ്....
ഇത് കേട്ടപ്പോൾ, ദീപ ആകെ ഞെട്ടി പോവുകയാണ്...
എന്നിട്ട്, രൂപ വീണ്ടും കല്യാണിയെ കുറിച്ചൊക്കർ വിക്രമിനോട് പറയുന്നുണ്ട്.
ഇതേസമയം, പാറുവും ബൈജുവും കല്യാണിയും കിരണും കൂടി.. കിരണിന്റെ തന്നെ അധീനതയിലുള്ള മറ്റൊരു വീട്ടിൽ നിൽക്കുകയാണ്.
ഇനി മുതൽ നീ ഇവിടെയാണ് നിൽക്കേണ്ടത്, ഒരാഴ്ചയ്ക്കുള്ളിൽ കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ഉണ്ടാക്കി.... നിന്നെയും കുട്ടി നമ്മൾ ഇവിടെ നിന്നും പോകും.
ഇനി അധികം താമസിക്കില്ല, ഉടനെതന്നെ നമ്മളുടെ കല്യാണം നടത്തണം,
ഇതുകേട്ടപ്പോൾ , പാറു വിനും ബൈജുവിനുമൊ ക്കെ ഒരുപാട് സന്തോഷമായി.,.
എന്തായാലും, ഞങ്ങൾ പോയി സരയൂവിനെ ഒക്കെ കാണട്ടെ...
അപ്പോൾ ബൈജു പറയുന്നുണ്ട്,
ആ ജാക്സൺ ഇനി നമ്മളെ ചതിക്കുമോ??
ഏയ്, അതിന് ഒരിക്കലും സാധ്യതയില്ല..
കാരണം, അവൾ ഓഫർ ചെയ്തതിനെ കാളും കൂടുതൽ പണമാണ് ഞാൻ നൽകിയിരിക്കുന്നത്.
അതുകൊണ്ട്, അതിനുള്ള സാധ്യതയില്ല..
കല്യാണി പറയുന്നുണ്ട്, അമ്മ എന്നെ വിളിച്ചിരുന്നു... കോൾ എടുക്കാൻ പറ്റിയില്ല...
ഒരാഴ്ചയോളം ഇവിടെ നിൽക്കുമ്പോൾ, അമ്മ ഒരുപാട് പേടിക്കും...
" അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞു, ഞാൻ ശരിയാക്കി കൊള്ളാം...''
നീ... ഞങ്ങൾ അല്ലാതെ വേറാരും വന്നാൽ ഡോർ ഒന്നും തുറക്കാൻ ഇരുന്നാൽ മതി.
" കല്യാണി അപ്പോൾ ഒക്കെ പറയുന്നുണ്ട്...
" അവർക്കെന്തെങ്കിലും, രഹസ്യമായിട്ട് സംസാരിക്കാൻ കാണും.. നമുക്ക് മാറി നിൽക്കാം...
എന്നുപറഞ്ഞ് പാറുക്കുട്ടിയെയും കൊണ്ടുപോവുകയാണ് ബൈജു.
ഈ സമയം, കല്യാണിയെ ചേർത്തുപിടിച്ച് കിരൺ പറയുകയാണ്,
" ഈ ഭൂമിയിൽ, നിന്നെ ഞാൻ വേറെ ആർക്കും വിട്ടുകൊടുക്കില്ല.... അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ..... ഒരാഴ്ചയ്ക്കുള്ളിൽ തന്നെ, നമ്മുടെ കല്യാണം നടത്തണം. "
ഇതുകേട്ടപ്പോൾ, കല്യാണിക്ക് ഒരുപാട് സന്തോഷവും ഉണ്ട്.... അതുപോലെതന്നെ കണ്ണൊക്കെ നിറയുന്നുണ്ട്.
രാവിലെ അവിടുന്ന് തിരിച്ചു എന്ന് പറഞ്ഞ കിരണിനെയും ബൈജുവിനെയുമൊക്കെ നോക്കിനിൽക്കുകയാണ് സരയു.
അപ്പോഴേക്കും കിരൺ ഒക്കെ എത്തി...
കാറിന്ന് ഇറങ്ങിയിട്ട്, ബൈജു മുകളിലോട്ട് നോക്കുമ്പോൾ.... സരയൂ അവിടെ നിൽക്കുകയാണ്...
" യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ വേണം നിൽക്കാൻ. "
എന്ന് കിരൺ പറയുമ്പോൾ,
"അതെ, അളിയാ... ഞങ്ങൾ അഭിനയിക്കാൻ തയ്യാറായി കഴിഞ്ഞു....''
എന്നൊക്കെ ബൈജു പറയുന്നുണ്ട്.
ഇവർ അകത്തോട്ട് കേറുമ്പോൾ, അവിടെ ശാരിയും നിൽപ്പുണ്ട്....
കന്യകുമാരിയിൽ പോയിട്ട് മൂന്നും വന്നോ....
കല്യാണി എവിടെയാ??
എന്ന് ശാരി ചോദിക്കുമ്പോൾ, കിരൺ പറഞ്ഞു
അവളുടെ ജോലി ഒന്നും തീർന്നില്ല..
അതൊക്കെ കഴിഞ്ഞ് അവൾ വരും
അല്ലാ, അവിടെ നിങ്ങളെല്ലാവരും ഒരു ഹോട്ടലിൽ ആയിരുന്നോ...
" അതൊക്കെ അവളുടെ കമ്പനിയുടെ ഏർപ്പാടല്ലേ...
ശാരി ഇങ്ങനെ ചോദിച്ചോണ്ട് നിൽക്കുമ്പോൾ, സരയു താഴെ ഇറങ്ങി വന്നു...
സംസാരിക്കാൻ കഴിയാത്ത, പാവം കല്യാണിയെ അവിടെ ഒറ്റയ്ക്കാക്കിയിട്ട് ആണോ നിങ്ങൾ വന്നത്...
എന്ന് സരയു പറയുമ്പോൾ,
അയ്യോ എന്തൊരു പാവം..
എന്നൊക്കെ ബൈജു മനസ്സിൽ പറയുന്നുണ്ട്...
മുന്നേ ആയിരുന്നെങ്കിൽ, സരയു പറയുന്നതെല്ലാം.... കിരൺ കേൾക്കുമായിരുന്നു....
പക്ഷേ, ഇപ്പോൾ സരയുവിനെ വലിച്ചു കീറാൻ ഉള്ള ദേഷ്യം ഉണ്ട്...
എനിക്ക് നല്ല ക്ഷീണം ഉണ്ട്....
ഞാൻ ഒന്ന് പോയി കിടക്കട്ടെ എന്ന് പറഞ്ഞു...
കിരൺ മുകളിലോട്ട് പോയി.
ഈ സമയം, പൊട്ടിച്ചിരിക്കുകയാണ് സരയു...
എന്നിട്ട് മനസ്സിൽ പറയുന്നുണ്ട്, അവൾ തീർന്നു....
അതൊന്നും അറിയാതെ, ഇങ്ങ് എത്തിയിരിക്കുകയാണ് ഇവർ
എന്തായാലും ഉടനെ തന്നെ സരയൂന്റെ ചിരി അവസാനിക്കും....
ആ എപ്പിസോഡിനായി നമുക്കെല്ലാവർക്കും കാത്തിരിക്കാം....
ഇന്നത്തെ എപ്പിസോഡ് ഇവിടെ തീരുന്നു.
https://www.facebook.com/Malayalivartha