കോടികൾ വാരിയെറിഞ്ഞിട്ടും എന്‍.സി.ബിയുടെ മുൻപിൽ രക്ഷയില്ല! ഒടുവിൽ വാങ്കഡെയുടെ കുടുംബത്തില്‍ കയറി കളിച്ച് ഷാരൂഖ് ടീം... ഞങ്ങളും വികാരങ്ങളുള്ള യഥാർത്ഥ ജീവനുള്ള ആളുകളാണ്, ഞങ്ങൾ നിങ്ങളുടെ വൃത്തികെട്ട ബിസിനസിനു വേണ്ടി ഉള്ളവരല്ല! പൊട്ടിത്തെറിച്ച് സമീര്‍ വാങ്കഡെയുടെ ഭാര്യ!

ബോളിവുഡ്താരം സുശാന്ത്സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസിലാണ് സമീര്‍ വാങ്കഡെ എന്ന എന്‍.സി.ബി. ഉദ്യോഗസ്ഥന്‍ ആദ്യമായി വാര്‍ത്തകളിലിടം നേടുന്നത്. നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച ഈ കേസില്‍ ഒട്ടേറെ പ്രമുഖരെ എന്‍.സി.ബി. സംഘം ചോദ്യംചെയ്തിരുന്നു.
മുംബൈ കേന്ദ്രീകരിച്ചുള്ള പല മയക്കുമരുന്ന് വില്‍പ്പനക്കാരും പിന്നീട് പിടിയിലാവുകയും ചെയ്തു. സമീറായിരുന്നു ഈ നീക്കങ്ങള്‍ക്കെല്ലാം നേതൃത്വം വഹിച്ചിരുന്നത്. 2008 ബാച്ചിലെ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫീസറാണ് മുഖം നോക്കാതെയുള്ള നടപടികള്‍ക്ക് പ്രശസ്തനായ ഈ മനുഷ്യന്‍. മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് ഓഫീസറായാണ് തുടക്കം.
പിന്നീട് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഡെപ്യൂട്ടി കമ്മിഷണര്‍, 2013-ല്‍ എന്‍.ഐ.എ. അഡീഷണല്‍ എസ്.പി., ഡി.ആര്‍.ഐ. ജോയന്റ് കമ്മിഷണര്‍ തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചു. ഇതിനുശേഷമാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ തലവനായി എത്തുന്നത്. ഇപ്പോൾ ആര്യൻ ഖാനെ പൊക്കിയതോടുകൂടി സമീർവാങ്കയുടെ പ്രതിച്ഛായ തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. മകനെ രക്ഷിക്കാൻ കോടികൾ വാരിയെറിഞ്ഞ് കിങ്ഖാൻ കോടതികൾ കയറിയിറങ്ങിമ്പോഴും താര പുത്രന് എതിരായ ശക്തമായ തെളിവുകളാണ് എൻ സി ബി നിരത്തുന്നത്.
ഇപ്പോഴിതാ മറാത്തി നടിയും സമീറിന്റെ ഭാര്യയുമായ ക്രാന്തി റെഡ്കാർ രംഗത്ത് വന്നതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സമീർ വാങ്കഡെയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ച ബോളിവുഡ് വെബ്സൈറ്റിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് താരം . കൊയ്മൊയി എന്ന വെബ്‌സൈറ്റ് 2021 ഒക്ടോബർ 6 നാണ് സമീർ വാങ്കഡെയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകിയത് . ഇത് പങ്ക് വച്ചായിരുന്നു ക്രാന്തിയുടെ ട്വീറ്റ് .
ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡ് ലൈനും വാർത്തയും നൽകിയത് തന്റെ ഭർത്താവിന്റെ നിലവാരത്തെ തകർക്കാൻ ഉന്നം വച്ചാണെന്ന് ക്രാന്തി ആരോപിച്ചു. “പ്രിയ കൊയിമൊയി നിങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നത്? കുറച്ച് കാഴ്‌ചകൾക്ക് വേണ്ടി , നിങ്ങൾ ഒരു തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് നൽകി, എന്തിന്? ഇതിനകം ഈ കേസ് കോടതിയിൽ പോരാടി വിജയിച്ചതാണ് . ഞാൻ ഈ റിപ്പോർട്ട് പൂർണ്ണമായി വായിച്ചു, അതിൽ തെറ്റായ കാര്യങ്ങളാണ് പറയുന്നത്.
എന്നാൽ ഈ തലക്കെട്ട്, എന്തിന് വേണ്ടിയാണ് പ്രശസ്തിയ്‌ക്ക് വേണ്ടിയാണോ അതോ സമീറിന്റെ പ്രശസ്തി ഇല്ലാതാക്കാനോ എന്നായിരുന്നു ക്രാന്തി റെഡ്കർ ട്വീറ്റ് ചെയ്തത് . മാത്രമല്ല എല്ലാവരും മുഴുവൻ റിപ്പോർട്ടും വായിക്കാറില്ല . നിങ്ങളുടെ അശ്രദ്ധയും വിവേകശൂന്യവുമായ എഴുത്തുകളും കാരണം ആളുകൾ എന്നെ പരിഹസിക്കുന്നു. ഞങ്ങളും വികാരങ്ങളുള്ള യഥാർത്ഥ ജീവനുള്ള ആളുകളാണ്, ഞങ്ങൾ നിങ്ങളുടെ വൃത്തികെട്ട ബിസിനസിനു വേണ്ടി ഉള്ളവരല്ലെന്നും ക്രാന്തി കൂട്ടിച്ചേർത്തു .
ക്രാന്തി റെഡ്കർ 2013 ൽ ഐപിഎൽ ഒത്തു കളി വിവാദത്തിൽ ഉൾപ്പെട്ടതാണെന്ന് ആരോപിക്കുന്ന വാർത്തയാണ് വെബ്സൈറ്റ് നൽകിയത് . 2013 ലെ ഒത്തുകളി വിവാദത്തിൽ ക്രാന്തി റെഡ്കറുടെ പേര് ഉയർന്ന് കേട്ടെങ്കിലും പിന്നീട് അത് വെറും ആരോപണങ്ങൾ മാത്രമാണെന്ന് വ്യക്തമായിരുന്നു. ലഹരിക്കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകൻ ആര്യനെ അറസ്റ്റ് ചെയ്തത് മുതൽ സമീർ വാങ്കഡെയ്‌ക്കെതിരെ ഭീഷണികളും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha