റോയിയെ ഹാജരാകാൻ നോട്ടീസ്! പറ്റില്ലെന്ന് റോയി... ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞില്ല! പറഞ്ഞത് പച്ചക്കള്ളമോ? ഈ ഹാര്‍ഡ് ഡിസ്‌ക് ഉപയോഗിച്ച് ഭാവിയില്‍ വിഐപികളെ ബ്ലാക് മെയില്‍ ചെയ്യാനും റോയിയ്ക്ക് കഴിയും; ഡിജെ പാർട്ടിയിൽ പങ്കെടുത്ത ചിലർ അപകടം നടന്നതിന് പിന്നാലെ വിദേശത്തേക്ക് പോയി... വീഡിയോ കോൺഫറൻസ് വഴി ഇവരുടെ മൊഴിയെടുക്കും...

മോഡലുകളുടെ മരണത്തിൽ ഹാർഡ് ഡിസ്ക് നശിപ്പിച്ചതിന് പിന്നിലെ അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഡിജെ പാർട്ടി നടന്ന ഹോട്ടലിന്‍റെ ഉടമ റോയ് വയലാടിന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ആൻജിയോപ്ളാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് റോയി മറുപടി നൽകിയത്. ഹാർഡ് ഡിസ്ക് നശിപ്പിക്കാൻ ഉപയോഗിച്ച ഇന്നോവ കാർ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാർട്ടി നടന്ന ഹോട്ടലിൽ ഉപയോഗിക്കുന്ന കാറാണിത്.
ഈ കാർ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡിജെ പാർട്ടിയിൽ പങ്കെടുത്ത ചിലർ അപകടം നടന്നതിന് പിന്നാലെ വിദേശത്തേക്ക് പോയിട്ടുണ്ട്. വീഡിയോ കോൺഫറൻസ് വഴി ഇവരുടെ മൊഴിയെടുക്കും.
അതേസമയം മോഡലുകളുടെ അപകട മരണത്തില്‍ മൊഴികളെല്ലാം പച്ചക്കള്ളമെന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. പോലീസ് ഇരുട്ടില്‍ തപ്പുകയാണോ അതോ പോലീസ് അറിഞ്ഞു കൊണ്ട് ജനങ്ങളെയും കുടുംബങ്ങളെയും വിഡ്ഢികളാക്കുകയാണോ എന്നാണ് സോഷ്യൽമീഡിയയുടെ ചോദ്യം. ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞുവെന്ന് പറഞ്ഞത് പച്ചക്കള്ളം എന്നാണ് വിവരം.
പോലീസ് ആണെങ്കില്‍ കായലില്‍ തെരച്ചിലോട് തെരച്ചിലും. മരണത്തില്‍ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ തിരുത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മോഡലുകളുടെ കുടുംബം രംഗത്തുവന്നതോടെയാണ് കമ്മീഷണര്‍ സിഎച്ച് നാഗരാജു നിലപാട് മാറ്റിയത്.
വിഐപികളെ രക്ഷിക്കാനാണ് ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞതെന്നാണ് സൂചന. ഉന്നതരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനയും ഉണ്ട്. നാടകം കളിച്ച് അത് കായലില്‍ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു. നമ്പര്‍ 18 ഹോട്ടലിലെ ഉടമ ദൃശ്യങ്ങള്‍ രഹസ്യമായി മറ്റൊരിടത്ത് സൂക്ഷിച്ചുവെച്ചിരിക്കാം.
റോയി വയലാട്ടിന് മറ്റൊരു ലക്ഷ്യമുണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. ഈ ഹാര്‍ഡ് ഡിസ്‌ക് ഉപയോഗിച്ച് ഭാവിയില്‍ വിഐപികളെ ബ്ലാക് മെയില്‍ ചെയ്യാനും കഴിയും. ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിക്കപ്പെട്ട ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയാല്‍ ദുരൂഹതയുടെ ചുരുളഴിയുമെന്നാണ് കമ്മീഷണര്‍ വ്യക്തമാക്കിയത്. അവധിയിലായിരുന്ന കമ്മീഷണര്‍ ഇന്നലെയാണ് തിരികെയെത്തിയത്. ഇതോടെ അന്വേഷണം ശക്തമാക്കാനാണ് തീരുമാനം. കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവരുടെ സഹായത്തോടെ ഇന്നലെയും കായലില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഒരു ഫലവും ഉണ്ടായില്ല. അതിനിടെയാണ് ഹാര്‍ഡ് ഡിസ്‌ക് ഇപ്പോഴും രഹസ്യ കേന്ദ്രത്തില്‍ ഉണ്ടെന്ന സൂചനകള്‍ ലഭിച്ചത്.
എക്‌സൈസ് കേസാക്ക് മോഡലുകളുടെ മരണത്തെ മാറ്റുന്നതിനൊപ്പം ഭാവിയിലെ ബ്ലാക് മെയില്‍ സാധ്യതയും ഇതിനു പിന്നിലുണ്ടായിരുന്നുവെന്നാണ് സൂചന. അന്ന് ഹോട്ടലിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുന്ന മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് കമ്മീഷണര്‍ പറഞ്ഞത്.
അതേസമയം അഞ്ജന ഷാജനും അബ്ദു റഹ്മാനും തമ്മില്‍ പ്രണയമാണെന്ന കഥയും ഇതിനിടയില്‍ പ്രചരിച്ചിരുന്നു. അഞ്ജനാ ഷാജനെ മദ്യപിക്കാന്‍ പലതവണ അബ്ദു റഹ്മാനും മുഹമ്മദ് ആഷിഖും ശ്രമിച്ചതിന്റെ തെളിവാണ് പോലീസിന് കിട്ടിയ സിസിടിവി ദൃശ്യങ്ങള്‍. മദ്യപാനത്തിന് എന്നും എതിരായിരുന്നുവെന്നാണ് അഞ്ജനയുടെ കുടുംബം പറയുന്നത്. അങ്ങനെയുള്ള അഞ്ജനെയെ എന്തിന് നിര്‍ബന്ധിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം.
ഈ ഹോട്ടലില്‍ ഈ സമയം ഉണ്ടായിരുന്ന മറ്റൊരു യുവതിയും നിര്‍ബന്ധിച്ചുവെന്നാണ് പറയുന്നത്. സിസിടിവിയില്‍ ഇത് വ്യക്തമാണ്. മദ്യത്തില്‍ എന്തെങ്കിലും ഇവര്‍ കലക്കി കൊടുക്കാന്‍ ശ്രമിച്ചോ എന്നതടക്കമുള്ള സംശയങ്ങളും ഉയരുന്നുണ്ട്. ആഷിഖിന്റെ സഹോദരി രാത്രി സല്‍ക്കാരത്തിന് വിളിച്ചെന്നും ഈ സാഹചര്യത്തിലാണ് വേഗം മടങ്ങിയെന്നും മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍, 12 മണി ആയിട്ടും ഇരുവരും നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് ഇറങ്ങിയിട്ടില്ലായിരുന്നു. ഈ മൊഴിയിലും വൈരുദ്ധ്യം ഉണ്ട്. പലരും പല കള്ളങ്ങള്‍ പറഞ്ഞ് ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാകുകയാണ്.
അതേസമയം കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിൽ ലഹരി മരുന്ന് പാർട്ടി നടന്നോയെന്ന് എക്സൈസ് അന്വേഷിക്കുന്നുണ്ട്. ദേശീയ പാതയിലെ അപകടത്തിന് മുമ്പ് മുൻ മിസ് കേരള അടക്കമുളളവർ പങ്കെടുത്ത ഡിജെ പാർട്ടിയെപ്പറ്റി പൊലീസ് എക്സൈസിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഹോട്ടലിനെതിരെ മുമ്പും പരാതികിട്ടിയിട്ടുണ്ടെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ പറഞ്ഞിരുന്നു. പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമെ ആരെല്ലാം പങ്കെടുത്തു എന്നതിൽ വ്യക്തത വരൂ.
അപകടത്തിൽപ്പെട്ട കാറിനെപ്പിന്തുടർന്ന സൈജുവിനെ നിലവിൽ പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഒളിവിൽപ്പോയ സൈജുവിനായി അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. അൻസി കബീറും അഞ്ജനാ ഷാജനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടന്ന സൈജു തങ്കച്ചന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് ഇയാളെ നിലവിൽ പ്രതിചേർത്തിട്ടില്ലെന്ന കാര്യം സർക്കാർ അറിയിച്ചത്. ഇതേത്തുടർന്ന് ഹർജി തീർപ്പാക്കി. എന്നാൽ സൈജു തങ്കച്ചനേയും അപകടത്തിൽപ്പെട്ട വാഹനമോടിച്ച അബ്ദുൾ റഹ്മാനെയും ഒരുമിച്ചുരിത്തി ചോദ്യം ചെയ്യാനാണ് ശ്രമമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
https://www.facebook.com/Malayalivartha