നടി ആക്രമണ കേസിൽ സാക്ഷികളെ വീണ്ടും വിളിച്ച് വരുത്തുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ: എന്തിനാണ് വിചാരണ നീട്ടികൊണ്ട് പോകുന്നതെന്ന് സുപ്രീം കോടതി:- ദിലീപിന്റെ വാദങ്ങൾ എഴുതി നൽകാൻ കോടതി നിർദ്ദേശം:- ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു....

നടിയെ ആക്രമിച്ച കേസിൽ എന്തിനാണ് വിചാരണ നീട്ടികൊണ്ട് പോകുന്നതെന്ന് സുപ്രീം കോടതി. സാക്ഷികളെ വീണ്ടും വിളിച്ച് വരുത്തുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. ദിലീപിന്റെ വാദങ്ങൾ എഴുതി നൽകാൻ കോടതി നിർദ്ദേശം. ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ദിലീപ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. കേസിന്റെ വിചാരണ ജനുവരി 31 ന് മുമ്പായി തീർക്കണമെന്ന നിർദേശമായിരുന്നു സുപ്രീംകോടതി നേരത്തെ നല്‍കിയിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങള്‍ കൊണ്ട് വിചാരണ നിർദ്ദിഷ്ട സമയവും കഴിഞ്ഞ് മുന്നോട്ട് പോയി. നിലവിലെ സാഹചര്യത്തില്‍ വിചാരണ ഈ മാസം എന്തായാലും തുടരും.
കേസിന്റെ തുടരന്വേഷണവും കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ ആരോഗ്യാവസ്ഥയുമാണ് വിചാരണ വൈകിപ്പിച്ചതിലെ പ്രധാന കാരണം. നടിയെ ആക്രമിച്ച കേസിൽ വിചാരണ പുരോഗതി റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേനയാണ് തൽസമയ റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രിം കോടതിക്ക് കൈമാറിയത്. കേസ് ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
ഒരിക്കല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് കേസിന്റെ നടപടികള്‍ വൈകിപ്പിക്കുമെന്നാണ് ദിലീപിന്റെ വാദം. ദിലിപീന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യറിന്റെ സാക്ഷി വിസ്താരം ഫെബ്രുവരി 16 ന് നടക്കാനിരിക്കേയാണ് ഹർജി സുപ്രീംകോടതിയില്‍ എത്തിയത്.
കേരളത്തില്‍ നടക്കുന്ന മാധ്യമവിചാരണക്കെതിരേയും നേരത്തെ ദിലീപ് കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കി ജനവികാരം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ദിലീപിന്റെ ആരോപണം. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടി പൂര്‍ത്തിയാകുന്നതുവരെ കോടതിയില്‍ നടക്കുന്ന വാദങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും രഹസ്യ വിചാരണയെന്ന കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
ദിലീപ് നല്‍കിയ ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്ക് കേരള ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അന്വേഷണത്തിന് ഒടുവില്‍ പൊലീസ് റിപ്പോർട്ടർ ടിവി ചാനല്‍ മേധാവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കേസില്‍ വിചാരണ പുരോഗമിക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചാനല്‍ മേധാവി പ്രവര്‍ത്തിച്ചുവെന്നായിരുന്നു പൊലീസ് കുറ്റപത്രം. 228 എ 3 വകുപ്പ് പ്രകാരമായിരുന്നു കേരളാ പൊലീസിലെ സൈബര്‍ വിഭാഗം ചാനല്‍ മേധാവിക്കെതിരെ കേസ് എടുത്തിരുന്നത്.
https://www.facebook.com/Malayalivartha