ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ
‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...’ അതെ, ഇതു മനുഷ്യർ തമ്മിലുള്ള വെറും സ്നേഹമല്ല, അതിനുമപ്പുറമുള്ള ദിവ്യ സൗഹൃദം! തമിഴകത്തെ കൊടൈക്കനാലിലേക്ക് യാത്ര പോയി, ഗുണ കേവില്‍ പെട്ടുപോകുന്ന മലയാളി ബോയ്സ്ന്റെ കഥ പറഞ്ഞ മഞ്ഞുമേല്‍ ബോയ്സ് ഇന്ന് സിനിമലോകത്ത് റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ....!
മലയാള സിനിമാ വേറെ ലെവല്‍ അണ്ണാ എന്ന് ഒരേ ശബ്ദത്തില്‍ തമിഴ്നാട് പറയുന്ന കാഴ്ച, ഹൗസ് ഫുള്‍ ഷോകള്‍, ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുന്ന കമല്‍ഹാസന്‍ അങ്ങനെ അങ്ങനെ ചരിത്ര നിമിഷങ്ങൾ ...! യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമ. എന്താണ് ആ യഥാർത്ഥ സംഭവം എന്നതാണ് നമ്മൾ നോക്കുന്നത്. 17 വർഷങ്ങൾക്കു മുൻപ്പാണ് ഈ സംഭവുംണ്ടായത്.
കൊടൈക്കനാലിലെ ഗുണ കേവ് ... ! അപകട മുനമ്പ് ഉയർത്തി ഒന്ന് തെറ്റിയാൽ ആഴങ്ങളിലേക്ക് വലിച്ചെടുക്കാൻ വാ പിളർന്നിരിക്കുന്ന ഗുണ കേവ്...! കമൽഹാസന്റെ ‘ഗുണ’ എന്ന സിനിമയിലെ രംഗങ്ങൾ അവിടെ ചിത്രീകരിച്ചതോടെയാണ് ഇതിനു ഗുണ കേവ് എന്ന പേരു വീണത്. അതിനുമുൻപ് ഡെവിൾസ് കിച്ചൻ എന്നായിരുന്നു ഇവിടെ പറഞ്ഞിരുന്നത്– അപകടങ്ങൾ ഒളിപ്പിച്ചുവച്ച സാത്താന്റെ അടുക്കള. പില്ലർ റോക്സ് എന്നറിയപ്പെടുന്ന ചെങ്കുത്തായ പാറകൾക്കുള്ളിലാണ് ഈ ഗുഹ.
13 പേർ ഇവിടെ വീണുമരിച്ചു . അവിടെ വീണ് മരണ മുനമ്പിൽ നിന്നും രക്ഷപ്പെട്ടത് സുഭാഷ് എന്ന മഞ്ഞുമ്മൽ സ്വദേശി മാത്രം.ഗുഹയുടെ ഇരുട്ടിൽ, നൂറടി താഴ്ചയിലേക്ക് സുഭാഷ് വീണു. മരണത്തിനു വിട്ടു കൊടുക്കാതെ സുഭാഷിനെ സിജു എന്ന സൃഹൃത്ത് ജീവിതത്തിലേക്കു കയറ്റി. എറണാകുളം ജില്ലയിലെ ഇടപ്പള്ളിക്കടുത്തുള്ള മഞ്ഞുമ്മൽ ഗ്രാമത്തിലെ യുവാക്കൾ . എല്ലാവരും 18– 22 പ്രായക്കാർ.40 അംഗങ്ങൾ ഉള്ള യുവദർശന ക്ലബിൽ നിന്നും 11 പേർ ചേർന്ന് ഒരു യാത്ര പോകാൻ തീരുമാനിച്ചു.
2006 സെപ്റ്റംബർ 2ന് മഞ്ഞുമ്മലിൽനിന്ന് കൊടൈക്കനാലിലേക്കൊരു യാത്ര. 10 പേർക്കു കയറാവുന്ന വാഹനത്തിൽ 11 പേർ കയറി . സിജു ഡേവിഡിഡ് ,സുഭാഷ് , അഭിലാഷ്, സുധീഷ്, സിജു, സുജിത്ത്, ജിൻസൻ, കൃഷ്ണകുമാർ, പ്രസാദ്, സിക്‌സൺ, അനിൽ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം സുഭാഷ് ഉണ്ടായിരുന്നില്ല. അത്യാവശ്യ കാരണങ്ങളാൽ സുമേഷിനു പിന്മാറേണ്ടി വന്നു. ആ ഒഴിവിൽ കൂട്ടുകാർ വീട്ടിൽനിന്നിറക്കിക്കൊണ്ടു പോവുകയായിരുന്നു സുഭാഷിനെ;
അങ്ങനെ അവർ ഗുണ കേവിൽ എത്തി...! കുത്തനെയുള്ള പാറക്കെട്ടുകളിറങ്ങി മഞ്ഞുമ്മൽ സംഘവും ഗുഹയിലേക്കു കടന്നു. കുറ്റാ കൂരിരുട്ടു ആയിരുന്നു ഗുഹയിൽ. നടുക്കായി പാറകൾക്കിടയിൽ ഒരു കുഴി. കാലൊന്നു നീട്ടിവച്ചാൽ ചാടിക്കടക്കാം. മൂന്നു പേർ ചാടിക്കടന്നു. നാലാമതെത്തിയ സുഭാഷിന്റെ ലക്ഷ്യം പിഴച്ചു. കാലിടറി നേരെ പതിക്കച്ചത് കുഴിയിലേക്ക്. സുഭാഷിന്റെ നിലവിളി ശബ്ദം സാത്താന്റെ അടുക്കളയുടെ ഉള്ളറകളിലേക്ക് പതിഞ്ഞു.
സുഭാഷ് ആ ദുരന്തത്തെ ഓർക്കുന്നത് ഇങ്ങനെയാണ്; ‘കുത്തനെയൊരു വീഴ്ചയായിരുന്നില്ല അത്. വളഞ്ഞും പുളഞ്ഞും വഴുവഴുത്ത പാറകൾക്കിടയിലൂടെ തെന്നിയും കൂർത്ത പാറകളിൽ ഇടിച്ചുനിന്നും പാതാളത്തിലേക്കെന്ന പോലൊരു യാത്ര. കൂരിരുട്ടിനിടയിൽ വവ്വാലുകളുടെ കാതടപ്പിക്കുന്ന ശബ്ദം. ടയ്ക്ക് ഏതോ പാറക്കൂട്ടത്തിൽ തങ്ങിനിന്നു. ആദ്യത്തെ മരവിപ്പ് മാറിയപ്പോൾ ശരീരത്തിലേക്ക് അരിച്ചെത്തിയത് മോർച്ചറിയിലെന്ന പോലെയുള്ള തണുപ്പ്. കൂട്ടുകാരുടെ ഉറക്കെയുള്ള വിളി മറ്റേതോ ലോകത്തുനിന്നെന്ന പോലെ കേൾക്കുന്നു . ശബ്ദം ഉയർത്താൻ സാധിക്കുന്നില്ല .
ഗുഹയിലിറങ്ങി രക്ഷിച്ച സിജു ഡേവിഡ് ആ സംഭവത്തെ ഓർക്കുന്നത് ഇങ്ങനെ; പൊലീസും ഫയർഫോഴ്സും എത്തിയെങ്കിലും കുഴിയിൽ ഇറങ്ങിയില്ല. സുരക്ഷാസംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും അരയിൽ കെട്ടിയ വടത്തിന്റെയും കഴുത്തിൽ തൂക്കിയ തെളിച്ച ടോർച്ചിന്റെയും ബലത്തിൽ തൂങ്ങിയിറങ്ങി.
ഒടുവിൽ 100 അടി ആഴത്തിൽ, ശരീരം മുഴുവൻ മുറിവുകളുമായി സുഭാഷിനെ കണ്ടെത്തി, കീറിപ്പറിഞ്ഞ ജീൻസിന്റെ പോക്കറ്റ് കൂർത്ത പാറയിലുടക്കി തൂങ്ങിയ നിലയിൽ ആയിരുന്നു സുഭാഷ് ! രക്തം ഇറ്റുവീഴുന്നുണ്ടായിരുന്നു ശരീരത്തിൽ . സുഭാഷിനെ ചേർത്തു പിടിച്ചപ്പോൾ അർധബോധാവസ്ഥയിലും ആ അപകട മുമ്പിൽ നിന്നും സുഭാഷ് ചോദിച്ചത് ഒരൊറ്റ ചോദ്യം –നമ്മൾ രക്ഷപ്പെടുമോ?
കയർ കെട്ടി നെഞ്ചോടു ചേർത്തുപിടിച്ച് ഓരോ ഇഞ്ചായി നിരങ്ങി കയറി . രക്ഷാപ്രവർത്തകർ കയർ വലിക്കുന്നു. പക്ഷേ ഇടയ്ക്കു പാറക്കെട്ടുകളിൽ കുരുങ്ങും. 3 മണിക്കൂർ പിന്നിട്ടതോടെ ഒടുവിൽ അപകട കയത്തിൽ നിന്നും ജീവിതത്തിലേക്ക്...! കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം വന്ന വാഹനത്തിൽ തന്നെ നാട്ടിലേക്കു തിരിച്ചു .
സുമേഷാണ് പണവും ചികിത്സയും ഒരുക്കിയത്.സുഭാഷിന്റെ നട്ടെല്ലിനേറ്റ ക്ഷതം മാറാൻ 6 മാസത്തോളം ചികിൽസിച്ചു . കൂട്ടുകാർ കാവലിരുന്നു. ആളായും അരിയായും സഹായങ്ങളെത്തിച്ചു. അങ്ങനെ തിരിച്ച് ജീവിതത്തിലേക്ക് 2008ൽ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ജീവൻ രക്ഷാപഥക് ഏറ്റുവാങ്ങിയപ്പോഴും സിജു പറഞ്ഞു– സുഭാഷിനെ തിരിച്ചുകിട്ടിയതിനെക്കാൾ വലുതല്ല ഒരു അവാർഡും.
https://www.facebook.com/Malayalivartha