Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഐ പി എല്‍: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വമ്പന്‍ വിജയം

25 SEPTEMBER 2020 05:48 AM IST
മലയാളി വാര്‍ത്ത

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 97 റണ്‍സിന്റെ വമ്പന്‍ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന്റെ പോരാട്ടം 17 ഓവറില്‍ 109 റണ്‍സില്‍ അവസാനിച്ചു. ആദ്യ മത്സരം ഭാഗ്യക്കേടിന് ഡല്‍ഹിയോടു തോറ്റ പഞ്ചാബിന് ഗംഭീര തിരിച്ചുവരവുകൂടിയായി ഈ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഓപ്പണര്‍ മായങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏഴാം ഓവറില്‍, 20 പന്തില്‍ 26 റണ്‍സെടുത്ത മായങ്ക് യുസ്‌വേന്ദ്ര ചഹലിന്റെ പന്തില്‍ ബൗള്‍ഡായി. തുടര്‍ന്ന് നിക്കോളാസ് പുരാനെ കൂട്ടുപിടിച്ച് രാഹുല്‍ പഞ്ചാബ് സ്‌കോര്‍ ഉയര്‍ത്തി. അതിനിടെ ക്യാപ്റ്റന്‍ രാഹുല്‍ അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. 36 പന്തുകളില്‍നിന്നാണ് രാഹുല്‍ ഐപിഎല്ലിലെ 17-ാം അര്‍ധ സെഞ്ചുറി നേടിയത്.

ഇതിനിടെ സച്ചിന്‍ തെന്‍ഡുല്‍ക്കറെ മറികടന്ന് ഐപിഎല്ലില്‍ അതിവേഗം രണ്ടായിരം റണ്‍സ് തികയ്ക്കുന്ന ഇന്ത്യക്കാരനെന്ന നേട്ടവും രാഹുല്‍ സ്വന്തമാക്കി. റോയല്‍ ചാലഞ്ചേഴ്‌സിനായി 2013-ല്‍ അരങ്ങേറിയ രാഹുല്‍ 60 ഇന്നിങ്‌സുകളില്‍നിന്നാണ് 2000 റണ്‍സ് പിന്നിട്ടത്. സച്ചിന്‍ 63 ഇന്നിങ്‌സുകളില്‍നിന്നാണ് 2000 റണ്‍സ് നേടിയത്.

12 ഓവറില്‍ പഞ്ചാബ് സ്‌കോര്‍ 100 കടന്നു. പിന്നാലെ പുരാനെയും പഞ്ചാബിന് നഷ്ടമായി. 18 പന്തില്‍ 17 റണ്‍സെടുത്ത പുരാനെ ശിവം ദുബെയുടെ പന്തില്‍ ഡി വില്ലിയേഴ്‌സ് ക്യാച്ചെടുത്താണു മടക്കിയത്. രാഹുല്‍ 83, 89 റണ്‍സുകള്‍ നേടി നില്‍ക്കുമ്പോള്‍ രാഹുലിനെ ക്യാച്ചെടുത്തു പുറത്താക്കാന്‍ രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും രണ്ടു തവണയും ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി അവ പാഴാക്കി. അഞ്ച് റണ്‍സ് മാത്രമെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല.

രാഹുലിന് സെഞ്ചുറി തികയ്ക്കാന്‍ 62 പന്തേ വേണ്ടിവന്നുള്ളൂ. 2020 ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയാണ് രാഹുല്‍ നേടിയത്. അവസാന ഓവറുകളില്‍ രാഹുല്‍ തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തി. കരുണ്‍ നായരും ബൗണ്ടറികള്‍ കണ്ടെത്തിയതോടെ പഞ്ചാബ് സ്‌കോര്‍ 200 പിന്നിട്ടു. എട്ട് പന്തില്‍ 15 റണ്‍സെടുത്ത കരുണ്‍ നായര്‍ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് കൂട്ടത്തകര്‍ച്ചയാണ് നേരിടേണ്ടിവന്നത്. ആദ്യ മൂന്ന് ഓവറുകള്‍ കഴിഞ്ഞപ്പോഴേക്കും മൂന്ന് ബാംഗ്ലൂര്‍ താരങ്ങള്‍ പുറത്തായിക്കഴിഞ്ഞിരുന്നു. പിന്നീടുള്ള ഇടവേളകളിലും വിക്കറ്റെടുക്കാന്‍ പഞ്ചാബ് ബോളര്‍മാര്‍ മത്സരിച്ചതോടെ ബാംഗ്ലൂര്‍ തവിടുപൊടി. കഴിഞ്ഞ മത്സരത്തിലെ ബാംഗ്ലൂരിന്റെ മലയാളി ഹീറോ ദേവ്ദത്ത് പടിക്കല്‍ ഒരു റണ്ണിന് പുറത്തായി. ആദ്യ ഓവറിലെ നാലാം പന്തില്‍ രവി ബിഷ്‌ണോയി ക്യാച്ചെടുത്താണ് ദേവ്ദത്തിനെ മടക്കിയത്. ജോഷ് ഫിലിപ്പും (പൂജ്യം), ക്യാപ്റ്റന്‍ കോലിയും (ഒന്ന്) കാര്യമായൊന്നും സംഭാവന ചെയ്യാതെ മടങ്ങി. ആരണ്‍ ഫിഞ്ചും എബി ഡി വില്ലിയേഴ്‌സുമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. എന്നാല്‍ എട്ടാം ഓവറില്‍ ആരണ്‍ ഫിഞ്ചിനെ രവി ബിഷ്‌ണോയി ബൗള്‍ഡാക്കി. 21 പന്തില്‍ 20 റണ്‍സാണ് ഫിഞ്ച് നേടിയത്. 18 പന്തില്‍ 28 റണ്‍സ് നേടിയ ഡിവില്ലിയേഴ്‌സിനെ മുരുകന്‍ അശ്വിന്‍ പുറത്താക്കി. ഇതോടെ ബാംഗ്ലൂര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 57 എന്ന നിലയിലായി.

12 പന്തില്‍ 12 റണ്‍സെടുത്ത ശിവം ദുബെയെ മാക്‌സ്‌വെല്‍ ബൗള്‍ഡാക്കി. ഉമേഷ് യാദവ് റണ്ണൊന്നുമെടുക്കാതെ മടങ്ങി. 27 പന്തില്‍ 30 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറിന്റെ ചെറുത്തുനില്‍പ് ബാംഗ്ലൂര്‍ സ്‌കോര്‍ 100 കടത്തി. 16-ാം ഓവറില്‍ സുന്ദറിനെ മായങ്ക് അഗര്‍വാളിന്റെ കൈകളിലെത്തിച്ച് രവി ബിഷ്‌ണോയ് വിക്കറ്റ് നേട്ടം മൂന്നാക്കി. ബാംഗ്‌ളൂരിന്റെ വാലറ്റത്തെ പഞ്ചാബ് ബോളര്‍മാര്‍ അനായാസം പുറത്താക്കിയതോടെ ബാംഗ്ലൂര്‍ 109 റണ്‍സിന് പുറത്ത്. 97 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം പഞ്ചാബിന് സ്വന്തം.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പഞ്ചാബിന്റെ യുവ ബോളര്‍മാരായ രവി ബിഷ്‌ണോയിയും മുരുകന്‍ അശ്വിനുമാണ് ബാംഗ്ലൂര്‍ ബാറ്റിങ് നിരയെ തച്ചുടച്ചത്. ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടും യുസ്വേന്ദ്ര ചഹല്‍ ഒരു വിക്കറ്റും വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends