Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഐ പി എല്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

17 OCTOBER 2020 07:59 AM IST
മലയാളി വാര്‍ത്ത

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. കെ കെ ആര്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ മറികടന്നു. ക്വിന്റന്‍ ഡി കോക്കും (പുറത്താകാതെ 78 റണ്‍സ്) രോഹിത് ശര്‍മയും (35 റണ്‍സ്) ചേര്‍ന്ന് ഉയര്‍ത്തിയ 94 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടാണ് മുംബൈയുടെ വിജയം ഉറപ്പിച്ചത്.

149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച രോഹിത് ശര്‍മ -ക്വിന്റന്‍ ഡി കോക്ക് സഖ്യം തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. സിക്‌സറുകളും ഫോറുകളും പായിച്ച് ഇരുവരും സ്‌കോര്‍ അതിവേഗം ഉയര്‍ത്തി. അഞ്ചാം ഓവറില്‍ ഡി കോക്കിനെ ക്യാച്ചിലൂടെ പുറത്താക്കാനുള്ള അവസരം വരുണ്‍ ചക്രവര്‍ത്തി നഷ്ടപ്പെടുത്തി. ആറാം ഓവറില്‍ മുംബൈ സ്‌കോര്‍ 50 കടന്നു. തുടര്‍ന്ന് 25 പന്തില്‍ രണ്ടു സിക്‌സും എട്ടു ഫോറുമുള്‍പ്പെടെ ഡി കോക്ക് അര്‍ധസെഞ്ചുറിയിലെത്തി. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മുംബൈ വിക്കറ്റ് നഷ്ടം കൂടാതെ 90 റണ്‍സ്. പിന്നാലെ ശിവം മാവിയുടെ ബോളിങ്ങില്‍ ദിനേഷ് കാര്‍ത്തിക്ക് ക്യാച്ചെടുത്ത് രോഹിത് ശര്‍മയെ (36 പന്തില്‍ ഒരു സിക്‌സും 5 ഫോറുമുള്‍പ്പെടെ 35 റണ്‍സ്) പുറത്താക്കി.

അടുത്ത ഊഴം സൂര്യകുമാര്‍ യാദവിന്റേതായിരുന്നു. യാദവിനെ (10 റണ്‍സ്) വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കി. തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയുമായി ചേര്‍ന്ന് ഡി കോക്ക് മുംബൈയെ വിജയത്തിലെത്തിച്ചു. ഡി കോക്ക് 44 പന്തില്‍ 3 സിക്‌സും 9 ഫോറുകളുമുള്‍പ്പെടെ 78 റണ്‍സോടെയും ഹാര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 1 സിക്‌സും 3 ഫോറുകളുമുള്‍പ്പെടെ 21 റണ്‍സോടെയും പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കു വേണ്ടി ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ടീം സ്‌കോര്‍ 18 ആയപ്പോഴേക്കും രാഹുല്‍ ത്രിപാഠി പുറത്തായി. 7 റണ്‍സ് മാത്രമെടുത്ത ത്രിപാഠിയെ ട്രെന്റ് ബോള്‍ട്ടിന്റെ ബോളിങ്ങില്‍ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുക്കുകയായിരുന്നു. വൈകാതെ നിതീഷ് റാണ (5 റണ്‍സ്) നാഥാന്‍ കോല്‍ട്രനൈലിന്റെ പന്തില്‍ ക്വിന്റന്‍ ഡി കോക്ക് ക്യാച്ചെടുത്ത് പുറത്തായി.

രാഹുല്‍ ചഹാര്‍ എറിഞ്ഞ എട്ടാം ഓവറിന്റെ അടുത്തടുത്ത പന്തുകളില്‍ ശുഭ്മാന്‍ ഗില്ലും (23 പന്തില്‍ 21 റണ്‍സ്), ദിനേഷ് കാര്‍ത്തിക്കും (4 റണ്‍സ്) പുറത്ത്. ശുഭ്മാന്‍ ഗില്ലിന്റെ ഷോട്ട് കിറോണ്‍ പൊള്ളാര്‍ഡിന്റെ കൈകളിലൊതുങ്ങിയപ്പോള്‍ ദിനേഷ് കാര്‍ത്തിക്ക് ബൗള്‍ഡാകുകയായിരുന്നു. ഒന്‍പതാം ഓവറില്‍ കൊല്‍ക്കത്ത സ്‌കോര്‍ 50 കടന്നു. സ്‌കോര്‍ 61 ല്‍ എത്തിനില്‍ക്കെ ആന്‍ന്ദ്രെ റസല്‍ (12 റണ്‍സ്) ജസ്പ്രീത് ബുമ്രയുടെ ബോളിങ്ങില്‍ ക്വിന്റന്‍ ഡി കോക്കിനു ക്യാച്ച് നല്‍കി മടങ്ങി.

തുടര്‍ന്ന് ഒയിന്‍ മോര്‍ഗനും പാറ്റ് കമ്മിന്‍സും ഒരുമിച്ചു. 17 ാം ഓവറിലാണ് കൊല്‍ക്കത്ത സ്‌കോര്‍ 100 കടന്നത്. പാറ്റ് കമ്മിന്‍സ് ആക്രമിച്ചു കളിച്ചപ്പോള്‍ ഒയിന്‍ മോര്‍ഗന്‍ സിംഗിളുകള്‍ നേടി സ്‌കോര്‍ ചലിപ്പിച്ചു. ഇതിനിടെ ഒയിന്‍ മോര്‍ഗനും പാറ്റ് കമ്മിന്‍സും ചേര്‍ന്നുള്ള കൂട്ടുകെട്ട് 50 റണ്‍സ് പിന്നിട്ടു.
19 ാം ഓവറില്‍ കൊല്‍ക്കത്ത 14 റണ്‍സ് നേടി. അവസാന ഓവറില്‍ പാറ്റ് കമ്മിന്‍സ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. അവസാന ഓവറില്‍ രണ്ടു സിക്‌സും ഒരു ഫോറുമുള്‍പ്പെടെ 21 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ കൊല്‍ക്കത്ത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. മുംബൈയ്ക്കു വേണ്ടി രാഹുല്‍ ചഹാര്‍ 2 വിക്കറ്റും, ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോള്‍ട്ട്, നാഥാന്‍ കോല്‍ട്രനൈല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends