ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുത്തു

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുത്തു. നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.
രാഹുലാണ് വിക്കറ്റ് കീപ്പര്‍. ഇവര്‍ക്ക് പുറമേ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരും ബാറ്റര്‍മാരായി അണിനിരക്കും. ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ബൗളിങ് വിഭാഗത്തില്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്ക്. യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ അണിനിരക്കും.
മറുവശത്ത് ശ്രീലങ്കയെ ഡാസണ്‍ ശനകയാണ് നയിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.
https://www.facebook.com/Malayalivartha


























