ഇന്ത്യൻ ക്രിക്കറ്റ് താരം അക്സർ പട്ടേൽ വിവാഹിതനായി... ഗുജറാത്തിലെ വഡോദരയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ...
ഇന്ത്യൻ ക്രിക്കറ്റ് താരം അക്സർ പട്ടേൽ വിവാഹിതനായി. ഗുജറാത്തിലെ വഡോദരയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ന്യൂട്രീഷ്യനിസ്റ്റും ഡയറ്റീഷ്യനുമായ മേഹ പട്ടേൽ ആണ് വധു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്.
വിവാഹത്തിന് മുന്നോടിയായി താരം ന്യൂസിലാൻഡിനെതിരേയുള്ള ഏകദിന മത്സരത്തിൽ കളിച്ചിരുന്നില്ല. വിവാഹ ചിത്രങ്ങൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
https://www.facebook.com/Malayalivartha