വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് നാളെ ദക്ഷിണാഫ്രിക്കയില്‍ തുടക്കമാകുന്നു.... ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും

വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് നാളെ ദക്ഷിണാഫ്രിക്കയില്‍ തുടക്കം. ലോകകപ്പിന്റെ എട്ടാംപതിപ്പ് മൂന്ന് നഗരങ്ങളിലായാണ്. 10 ടീമുകള്‍ അണിനിരക്കും. നാളെ രാത്രി 10.30ന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. ടീമുകള്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് മത്സരം.
ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലെത്തും. 23നും 24നും സെമിയാണ്. ഫൈനല്‍ 26ന് നടക്കും. ഏഴുതവണ നടന്ന ലോകകപ്പില്‍ അഞ്ച് കിരീടം ഓസ്ട്രേലിയക്കാണ്.
ഓരോതവണ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ജേതാക്കളായി. 2020ല്‍ നടന്ന അവസാന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസീസ് കിരീടം നേടിയത്. ഇന്ത്യയുടെ ആദ്യകളി 12ന് വൈകിട്ട് 6.30ന് പാകിസ്ഥാനെതിരെയാണ്. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലാണ് ഇന്ത്യയുടെ 15 അംഗ ടീം. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍.
" f
https://www.facebook.com/Malayalivartha


























