അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ മെക്സിക്കോ ഫൈനലിലേക്ക്...
ബ്രസീലില്‍ വെച്ച് നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ മെക്സിക്കോ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ഇന്ന് നടന്ന സെമി ഫൈനലില്‍ നെതര്‍ലന്റ്സിനെ വീഴ്ത്തി ആണ് മെക്സിക്കോ ഫൈനലിലേക്ക് കടന്നത്. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ആയിരുന്നു മെക്സിക്കോയുടെ വിജയം. 1-1 എന്ന നിലയിലായിരുന്നു മത്സരം നിശ്ചിത സമയത്ത് അവസാനിച്ചത്. കളിയുടെ 74ആം മിനുട്ടില്‍ റീഗര്‍ നെതര്ലന്റ്സിനു വേണ്ടിയും 79ആം മിനുട്ടില്‍ ആല്‍വാരെസ് മെക്സിക്കോയ്ക്ക് വേണ്ടിയും ഗോളടിച്ചു.
5-3നാണ് ഷൂട്ടൗട്ട് മെക്സിക്കോ ജയിച്ചത്. മെക്സിക്കോയുടെ നാലാം അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ ആകും ഇത്. ആതിഥേയരായ ബ്രസീല്‍ ആണ് ഫൈനലില്‍ മെക്സിക്കോയുടെ എതിരാളികള്‍.
"
https://www.facebook.com/Malayalivartha