ഐലീഗ് ഫുട്ബോളിന് തുടക്കം... കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്ക് ആരംഭിക്കും
കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഇന്ന് ഐലീഗ് ഫുട്ബോളിന് തുടക്കം. രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഗോകുലം കേരള എഫ്.സിയും നെരോക്കയും തമ്മിലാണ് മത്സരം. ഇന്ന് രണ്ട് മത്സരങ്ങളായിരിക്കും സ്റ്റേഡിയത്തില്‍ നടക്കുക. കഴിഞ്ഞ ഐ ലീഗില്‍ ഗോകുലം ഒന്‍പതാം സ്ഥാനത്തും നെരോക്ക ആറാം സ്ഥാനത്തും ആയിരുന്നു.
ഫുട്ബോളിനെ നെഞ്ചോടു ചേര്‍ക്കുന്ന കോഴിക്കോട് കളി നടക്കുമ്പോള്‍ ഗാലറി നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. വനിതകള്‍ക്ക് സൗജന്യ പ്രവേശനം ആണ് ഗോഗുലം ഒരുക്കിയത്.
https://www.facebook.com/Malayalivartha