കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ഫിക്സ്ചര്‍ പ്രഖ്യാപിച്ചു... ഇത്തവണ അര്‍ജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് വേദിയാവുക
2020 കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ഫിക്സ്ചര്‍ പ്രഖ്യാപിച്ചു. ഇത്തവണ അര്‍ജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് വേദിയാവുക. ജൂണ്‍ 12നാണ് മത്സരം ആരംഭിക്കുന്നത്. എല്‍ മൊന്യുമെന്റലാണ് മല്‍സരത്തിനു ആതിഥേയത്വം വഹിക്കുക. അര്‍ജന്റീനയും ചിലിയും തമ്മിലാണ് ഉദ്ഘാടന മല്‍സരം.
ഗ്രൂപ്പ് എയിലാണ് അര്‍ജന്റീനയുടെ സ്ഥാനം. ഉറുഗ്വേയും ഇതേ ഗ്രൂപ്പിലാണ്. കൂടാതെ ചിലി, പരാഗ്വേ, ബൊളീവിയ, ഓസ്ട്രേലിയ എന്നിവരാണ് മറ്റു ടീമുകള്‍. ബ്രസീല്‍ ഗ്രൂപ്പ് ബിയിലാണ്. ഖത്തര്‍, കൊളംബിയ, വെനിസ്വേല, ഇക്വഡോര്‍, പെറു എന്നിവരും മറ്റു ടീമുകള്‍.
https://www.facebook.com/Malayalivartha