കൊറോണ വൈറസ് പടരുന്നു; ചൈനയിലെ ആഭ്യന്തര ഫുട്ബോള്‍ മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു
ചൈനയിലെ ആഭ്യന്തര ഫുട്ബോള്‍ മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. മാത്രമല്ല ചൈനീസ് സൂപ്പര്‍ ലീഗ് നീട്ടിവെയ്ക്കുകയും ചെയ്തു.കൊറോണ വൈറസ് പടരുന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനങ്ങൾ വന്നിരിക്കുന്നത്. കൊറോണയെ ചെറുക്കാനുള്ള കാര്യങ്ങൾ നടക്കുന്നതിനാലാണ് ചൈനീസ് ഫുട്ബോള്‍ അസോസിയേഷൻ റെ(സിഎഫ്എ) ഈ നടപടി കൈക്കൊണ്ടിരിക്കുന്നത് . ഫെബ്രുവരി 22നായിരുന്നു ചൈനീസ് സൂപ്പര്‍ ലീഗിന്റെ 2020 സീസണ് തുടങ്ങാൻ തീരുമാനിച്ചത്.
ഫുട്ബോളുമായി ബന്ധപ്പെടുന്ന മുഴുവന്‍ ആളുകളുടെയും ആരോഗ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യവും മുന്നിലുണ്ട്. 2020 സീസണിലെ എല്ലാ ഡിവിഷന് മത്സരങ്ങളും നിര്‍ത്തിവെക്കുകയാണ് എന്നും സിഎഫ്എ അറിയിക്കുകയുണ്ടായി. പുതുക്കിയ ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കുന്നതിനായി ദേശീയവൃത്തങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്യുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികൾ ചൈനീസ് ഫുട്ബോള്‍ അസോസിയേഷന് സ്വീകരിക്കുന്നുണ്ട് .
https://www.facebook.com/Malayalivartha