ലാ ലിഗ കിരീടത്തിലേക്ക് അടുക്കുന്ന റയല്‍ മാഡ്രിഡിന് നാല് പോയിന്റിന്റെ ലീഡ്
ലാ ലിഗ കിരീടത്തിലേക്ക് അടുക്കുന്ന റയല്‍ മാഡ്രിഡിന് നാല് പോയിന്റിന്റെ ലീഡ്. ഗെറ്റാഫയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ ജയിച്ചത്. കളിയുടെ 79 ാം മിനിറ്റില്‍ സെര്‍ജിയോ റാമോസാണ് റയലിന്റെ രക്ഷകനായത്. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റാമോസ് വിജയഗോള്‍ നേടിയത്.
മത്തിയാസ് ഒലിവെറ ബോക്സില്‍ ഡാനി കാര്വജാലിനെ ഫൗള്‍ ചെയ്തതിനാണ് ഗെറ്റാഫയെ റഫറി ശിക്ഷിച്ചത്. വീണുകിട്ടിയ അവസരം റാമോസ് പിഴവ് കൂടാതെ ഗോളാക്കി. റാമോസിന്റെ തുടര്‍ച്ചയായ 21 ാം പെനാല്‍റ്റി ഗോളാണിത്.
"
https://www.facebook.com/Malayalivartha