യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ ലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നവോമി ഒസാക്ക പ്രീ ക്വാര്‍ട്ടറില്‍ നിന്നും പുറത്ത്
യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ ലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നവോമി ഒസാക്ക പ്രീ ക്വാര്‍ട്ടറില്‍ നിന്നും പുറത്തായി. സ്വിസ് താരം ബെലിന്‍ഡ ബെന്‍സിച്ചാണ് ഒസാക്കയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ബെന്‍സിച്ചിന്റെ വിജയം. സ്കോര്‍ 75, 64.
ഈ വര്‍ഷം മൂന്നാം തവണയാണു പതിമൂന്നാം സീഡായ ബെന്‍സിച്ച് ഒസാക്കയെ തോല്‍പ്പിക്കുന്നത്. നേരത്തെ ഇന്ത്യന്‍ വെല്‍സിലും മാഡ്രിഡിലും ബെന്‍സിച്ച് ഒസാക്കയെ വീഴ്ത്തിയിരുന്നു. ഡോണ വെകിച്ചാണു ക്വാര്‍ട്ടറില്‍ ബെന്‍സിച്ചിന്റെ എതിരാളി.
https://www.facebook.com/Malayalivartha