റാഫേല്‍ നഡാല്‍ യു.എസ്. ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടര്‍ഫൈനലിലേക്ക്
റാഫേല്‍ നഡാല്‍ യു.എസ്. ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടറില്‍ മാരിന് സിലിച്ചിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് നഡാല്‍ മറികടന്നത്. സ്കോര്‍: 63, 36, 61, 62. ്വാര്‍ട്ടറില്‍ ഇരുപതാം സീഡായ അര്‍ജന്റൈന്‍ താരം ഡീഗോ ഷവാര്ട്സ്മാനാണ് നഡാലിന്റെ എതിരാളി. ജര്‍മനിയുടെ ആറാം സീഡ് അലക്സാണ്ടര്‍ സ്വരേവിനെ തോല്പിച്ചാണ് ഷവാര്ട്സ്മാന് ക്വാര്‍ട്ടറിലെത്തിയത്.
അടിപതറിയ രണ്ടാം സെറ്റ് ഒഴികെ ബാക്കി മൂന്ന് സെറ്റിലും സമ്പൂര്‍ണാധിപത്യം പുലര്‍ത്തിയാണ് നഡാല്‍ വിജയിച്ചത്.പത്തൊന്‍പതാം ഗ്രാന്സ്ലാം കിരീടം ലക്ഷ്യമിടുന്ന നഡാലിനെ പിന്തുണയ്ക്കാന്‍ ഫല്‍ഷിങ് മെഡോസില്‍ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സ് എത്തിയിരുന്നു.
https://www.facebook.com/Malayalivartha