റാഫേല്‍ നദാലിന് യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടം
റാഫേല്‍ നദാലിന് യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടം. റഷ്യയുടെ ഡാനിയല്‍ മെദ്ദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് നദാല്‍ ചാമ്പ്യനായത്. സ്കോര്‍: 75, 63, 57, 46, 64.
നദാലിന്റെ 19ാം ഗ്രാന്റ്സ്ലാം കിരീടമാണിത്. ഈ സീസണിലെ രണ്ടാമത്തേതും. 20 ഗ്രാന്റ് കിരീടം നേടിയ സ്വിസ് താരം റോജര്‍ ഫെഡറര്‍ മാത്രമാണ് നദാലിന് മുന്നിലുള്ളത്. ഇത് നാലാം തവണയാണ് നദാല്‍ യുഎസ് ഓപ്പണ്‍ നേടുന്നത്.
f
https://www.facebook.com/Malayalivartha