ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്..... 25 അംഗ ടീമില്‍ പി.യു.ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ ഇടം നേടി
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ ടീമില്‍ പി.യു.ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ ഇടം നേടി. സെപ്റ്റംബര്‍ 27നാണ് ദോഹയില്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്.
1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്ര ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. മലയാളിതാരം ജിന്സണ് ജോണ്സണ്, അനസ്, വി.കെ.വിസ്മയ എന്നിവരും ടീമിലുണ്ട്.
https://www.facebook.com/Malayalivartha