പി.വി. സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടിലേക്ക്
ലോക ചാമ്പ്യന്‍ ഇന്ത്യയുടെ പി.വി.സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. നേരത്തെ ഇന്ത്യയുടെ സൈന നെഹ്വാള് ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. തായ്ലന്‍ഡിന്റെ ബുഷനാന് ഓംഗ്ബാംറുംഗ്ഫാനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഇന്ത്യന്‍ താരം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
മുന്‍ ഒളിമ്പിക്സ് ജേതാവ് ചൈനയുടെ ലി ഷുയേറിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്റെ തുടക്കം. മികച്ച ഫോമിലുള്ള സിന്ധു ചൈനീസ് താരത്തെ അനായാസം മറികടക്കുകയായിരുന്നു.ആദ്യ ഗെയിമില്‍ ചൈനീസ് താരം പൊരുതിയെങ്കിലും രണ്ടാം ഗെയിമില്‍ ഒരവസരം പോലും സിന്ധു നല്‍കിയില്ല.
https://www.facebook.com/Malayalivartha