വീണ്ടും സസ്പെന്ഷന്... ശ്രീലങ്കയുടെ സ്പിന്നര്‍ അഖില ധനഞ്ജയക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക്
ശ്രീലങ്കയുടെ സ്പിന്നര്‍ അഖില ധനഞ്ജയക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക്. സംശായസ്പദമായ ആക്ഷന്റെ പേരില്‍ 12 മാസത്തേക്കാണ് ലങ്കന്‍ താരത്തെ ഐ.സി.സി വിലക്കിയത്. ഇത് രണ്ടാം തവണയാണ് താരത്തെ സസ്പെന്‍ഡ് ചെയ്യുന്നത്.
ഗാലെയില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് ധനഞ്ജയയുടെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം ഓഗസ്റ്റ് 29ന് ചെന്നൈയില്‍ നടന്ന പരിശോധനയില്‍ ആക്ഷന്‍ നിയമവിരുദ്ധമെന്ന് തെളിഞ്ഞു. തുടര്‍ന്നായിരുന്നു നടപടി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് ശേഷവും ധനഞ്ജയ സംശയത്തിന്റെ നിഴലിലായിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ തിരിച്ചുവന്ന താരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടിയിരുന്നു.
" f
https://www.facebook.com/Malayalivartha