ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അന്നു റാണി ഫൈനലില്‍
ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അന്നു റാണി ഫൈനലില്‍ പ്രവേശിച്ചു. ലോക ചാമ്ബ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അന്നു.
യോഗ്യതാ റൗണ്ടില്‍ 62.43 മീറ്റര്‍ ദൂരം എറിഞ്ഞു അഞ്ചാം സ്ഥാനക്കാരിയായാണ് അന്നു ഫൈനലിലെത്തിയത്. ചൈനയുടെ ല്യു ഹുയ്ഹുയ് 67.27 മീറ്റര്‍ ദൂരം എറിഞ്ഞു ഒന്നാംസ്ഥാനത്തും ജര്‍മനിയുടെ ക്രിസ്റ്റിന് ഹസ്സോങ് 65.29 മീറ്റര്‍ ദൂരമെറിഞ്ഞ് രണ്ടാം സ്ഥാനത്തുമെത്തി.
മൂന്നാം സ്ഥാനത്തുള്ള ചൈനയുടെ ഷിയിങ് ലി 63.48 മീറ്ററും നാലാം സ്ഥാനത്തുള്ള സ്ലോവാന്യയുടെ മാര്‍ട്ടിന റത്തേജ് 62.87 മീറ്ററുമാണ് എറിഞ്ഞത്.ചൊവ്വാഴ്ച രാത്രിയാണ് ഫൈനല്‍.
"
https://www.facebook.com/Malayalivartha