ഡിഷ് ഇതിഹാസ സ്ട്രൈക്കര്‍ ആയിരുന്ന ഹെന്റിക് ലാര്സണ് പരിശീലകനായി ഇംഗ്ലണ്ടിലേക്ക്
ഡിഷ് ഇതിഹാസ സ്ട്രൈക്കര്‍ ആയിരുന്ന ഹെന്റിക് ലാര്സണ് പരിശീലകനായി ഇംഗ്ലണ്ടിലേക്ക് എത്തുന്നു. ഇംഗ്ലീഷ് ലീഗ് വണ്‍ ടീമായ സൗത്തെന്‍ഡ് യുണൈറ്റഡ് ആണ് ലാര്‍സണെ പരിശീലകനായി എത്തിക്കുന്നത്. ഇതിനായി അവസാന ഘട്ട ചര്‍ച്ചയിലാണ് ഇപ്പോള്‍ ലാര്സണ്. സ്വീഡനായി നൂറില്‍ അധികം മത്സരങ്ങള്‍ കളിച്ച താരമാണ് ലാര്സണ്. ബാഴ്സലോണ, സെല്‍റ്റിക്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ് ലാര്സണ്.
2010 മുതല്‍ പരിശീലകനായി വിവിധ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ലാര്സണ് അവസാനമായി സ്വീഡിഷ് ക്ലബായ ഹെല്സിംഗ്ബോര്ഗിനെ ആണ് പരിശീലിപ്പിച്ചത്. ലീഗ് വണില്‍ ഇപ്പോള്‍ 21ആം സ്ഥാനത്താണ് സൗതെന്‍ഡ് യുണൈറ്റഡ് ഉള്ളത്. ക്ലബിനെ രക്ഷിക്കാം ലാര്സണ് ആകുമെന്നാണ് മാനേജ്മെന്റ് വിശ്വസിക്കുന്നത്. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
https://www.facebook.com/Malayalivartha