ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റിലെ വനിതകളുടെ 1500 മീറ്ററില്‍ മലയാളിതാരം പിയു ചിത്രയ്ക്ക് സ്വര്‍ണ്ണം
ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റിലെ വനിതകളുടെ 1500 മീറ്ററില്‍ മലയാളിതാരം പിയു ചിത്രയ്ക്ക് സ്വര്‍ണ്ണം. 4 മിനിറ്റ് 17.39 സെക്കന്‍ഡിലാണ് ചിത്ര 1500 മീറ്റര്‍ പൂര്‍ത്തിയാക്കിയത്.അതേസമയം, പുരുഷ വിഭാഗത്തില്‍ ഉറച്ച സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷയായിരുന്ന ജിന്സണ് ജോണ്‍സനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അജയ് കുമാര്‍ സരോജ് സ്വര്‍ണം നേടി.
പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 49.41 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത എം പി ജാബിര്‍ മീറ്റ് റെക്കോര്‍ഡോടെ ഒന്നാമതെത്തി. വനിതകളുടെ 100 മീറ്ററില്‍ ഒന്നാമതെത്തിയ ദ്യുതി ചന്ദാണ് വേഗമേറിയ വനിതാ താരം.
"
https://www.facebook.com/Malayalivartha