അന്ന് സെറ്റ് സാരിയും മുല്ല പൂവും ചൂടി പി വി സിന്ധു മലയാളികളുടെ മനം കവർന്നു; ഇപ്പോൾ ഒരു തുറന്ന് പറച്ചിലിലൂടെ വീണ്ടും മനം കവർന്നിരിക്കുന്നു
ബാഡ്മിന്റണിൽ ലോക കിരീടം ചൂടിയ പി വി സിന്ധുവിന് ഏറെ ഇഷ്ടമുള്ള മലയാള നടൻ ആരെന്ന് പറഞ്ഞിരിക്കുകയാണ്. ആ താരത്തിന്റെ ആരാധകരും മറ്റും ഇപ്പോൾ ഞെട്ടിയിരിക്കുന്നു. മലയാളത്തില്‍ ഏത് നടനാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം ചോദ്യത്തിന് സിന്ധു നല്കിയ മറുപടി ഇതായിരുന്നു. മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കാ ദുല്‍ഖര്‍ സല്‍മാനാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളി നടനെന്ന് പി വി സിന്ധു പറഞ്ഞു. ദുല്‍ഖര്‍ സല്മാന് നായകനായി അഭിനയിച്ച ഒകെ കണ്മണി എന്ന മണിരത്നം ചിത്രവും ഒപ്പം ബാംഗ്ലൂര്‍ ഡെയ്സും കണ്ടുവെന്ന് സിന്ധു പറഞ്ഞു.
ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ ആദ്യത്തെ ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കിയ സിന്ധുവിന് കേരളം നൽകിയ ആദരം സ്വീകരിക്കാൻ എത്തിയപ്പോഴായിരുന്നു ഈ കാര്യം തുറന്ന് പറഞ്ഞത്. കേരളത്തിൽ എത്തിയ സിന്ധു സെറ്റ് സാരിയുടുത്ത് മലയാളികളുടെ മനം കവർന്നിരുന്നു. ഇതിന് പിന്നാലെ ദുൽഖർ സൽമാന്റെ ആരാധകരുടെ മനവും സിന്ധു കവർന്നിരിക്കുന്നു.
https://www.facebook.com/Malayalivartha