ഓസ്ട്രലിയന്‍ ടീമിന്റെ ശ്രീലങ്കക്കെതിരെയും പാകിസ്ഥാനെതിരെയുമുള്ള ടി20 മത്സരങ്ങള്‍ക്കുള്ള പരിശീലക സംഘത്തിലേക്ക് മുന്‍ താരങ്ങളായ മൈക്ക് ഹസ്സിയും റയാന് ഹാരിസും
ഓസ്ട്രലിയന്‍ ടീമിന്റെ ശ്രീലങ്കക്കെതിരെയും പാകിസ്ഥാനെതിരെയുമുള്ള ടി20 മത്സരങ്ങള്‍ക്കുള്ള പരിശീലക സംഘത്തിലേക്ക് മുന്‍ താരങ്ങളായ മൈക്ക് ഹസ്സിയും റയാന് ഹാരിസും. മൈക്ക് ഹസ്സി ടീമിന്റെ മെന്റര്‍ ആയും റയാന് ഹാരിസ് ടീമിന്റെ ബൗളിംഗ് പരിശീലകനായുമാണ് പരിശീലക സംഘത്തില്‍ എത്തുന്നത്. അടുത്ത ഞായറാഴ്ചയാണ് ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്ബര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്ബരയില്‍ ഉള്ളത്. അ
അതിന് ശേഷം പാകിസ്ഥാനുമായി മൂന്ന് ടി20യും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഓസ്ട്രേലിയ കളിക്കുന്നുണ്ട്. നേരത്തെ ലോകകപ്പില്‍ മെന്റര്‍ ആയി റിക്കി പോണ്ടിങ്ങിനെയും ആഷസില്‍ അെമന്ററായി സ്റ്റീവ് വോയെയും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചിരുന്നു.
https://www.facebook.com/Malayalivartha