ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ആന്‍ഡ്രൂ ടൈയ്ക്ക് കാല്‍മുട്ടിന് പരിക്ക്
ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ആന്‍ഡ്രൂ ടൈയ്ക്ക് കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് നാല് മാസം വിശ്രമം. പാകിസ്താനും ശ്രീലങ്കയ്ക്കും എതിരായ ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ആന്‍ഡ്രൂ ടൈ ഇടം നേടിയിരുന്നെങ്കിലും ഒരു മത്സരം മാത്രമാണ് അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചത്.
പരിശീലനത്തിനിടെ വലത് കാല് മുട്ടിന് പരിക്കേറ്റ ടൈയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ടീം ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha