ചൈന ഓപണില്‍ ലോക ചാമ്പ്യന്‍സ് പി വി സിന്ധുവിന് തോല്‍വി
ലോക ചാ്മ്പ്യന്സ് പി വി സിന്ധുവിന് മറ്റൊരു ഞെട്ടിക്കുന്ന തോല്‍വി കൂടി. ചൈന ഓപണില്‍ ലോക റാങ്കില്‍ 42ാമതുള്ള ചൈനീസ് തായ്പെ താരം പൈ യു പൊ ആണ് സിന്ധുവിനെ ഇന്ന് തോല്‍പ്പിച്ചത്. ലോക റാങ്കിംഗില്‍ ആറാമത് ഉള്ള സിന്ധു നേരത്തെ കൊറിയ, ഡെന്മാര്ക്ക് എന്നിവിടങ്ങളിലും ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ തന്നെ പുറത്തായിരുന്നു. 73 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 13-21, 21-18, 19-21 എന്നായിരുന്നു സ്കോര്‍.
സിന്ധു പരാജയപ്പെട്ടു എങ്കിലും ഇന്ത്യന്‍ താരങ്ങളായ റാങ്കിറെഡ്ഡി, അശ്വിനി പൊന്നപ്പ എന്നിവര്‍ മിക്സിഡ് ഡബിള്‍സില്‍ മുന്നേറി. കാനഡ താരങ്ങളായ ജോഷുവ, ജോസെഫിനെ എന്നിവരെയാണ് ഇന്ത്യം സഖ്യം തോല്‍പ്പിച്ചത്. സ്കോര്‍ 21-19, 21-19
https://www.facebook.com/Malayalivartha