സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ലോംഗ്ജംപില് റിക്കാര്‍ഡ്... സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപില് ആന്‍സി സോജന് ദേശീയ റിക്കാര്‍ഡോടെ സ്വര്‍ണം നേടി
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ലോംഗ്ജംപില് റിക്കാര്‍ഡ്. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപില് ആന്‍സി സോജന് ദേശീയ റിക്കാര്‍ഡോടെ സ്വര്‍ണം നേടി. 6.24 മീറ്റര്‍ ദൂരം ചാടിയ ആന്‍സി ദേശീയ റിക്കാര്‍ഡിനേക്കാള്‍ മികച്ച ദൂരം കണ്ടെത്തി.
തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ആന്‍സി. രണ്ടാം സ്ഥാനം നേടിയ പ്രഭാവതിയും ദേശീയ റിക്കാര്‍ഡിനൊപ്പം എത്തി. 6.05 മീറ്റര്‍ ദൂരമാണ് പ്രഭാവതി ചാടിയത്.
https://www.facebook.com/Malayalivartha