ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിന് എടിപി ഫൈനല്‍സ് കിരീടം
ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിന് എടിപി ഫൈനല്‍സ് കിരീടം. ഫൈനലില്‍ ഡൊമിനിക് തീമിനെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ തോല്‍പ്പിച്ചു. സ്കോര്‍: 6-7 (68) 62 76 (74).സെമിയില്‍ റോജര്‍ ഫെഡററെ തോല്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സിറ്റ്സിപാസ് ഫൈനല്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ തീം കടുത്ത ചെറുത്തുനില്‍പാണു കാഴ്ചവച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ സിറ്റ്സിപാസ് നേടി. എന്നാല്‍ രണ്ടാം സെറ്റ് സ്വന്തമാക്കി തീം മല്‍സരം നീട്ടുകയും ചെയ്തു.
പിന്നീടും വിട്ടുനല്‍കാന്‍ തയാറാകാത്ത സിറ്റ്സിപാസിന് മൂന്നാംസെറ്റും ടൈബ്രേക്കറില്‍ നേടി. സിറ്റ്സിപാസിന്റെ കന്നി എടിപി കിരീടമാണ്. എടിപി ഫൈനല്‍സിന്റെ 18 ചരിത്രത്തില്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 21 വയസുകാരനായ സിറ്റ്സിപാസ്.
"
https://www.facebook.com/Malayalivartha