ഡേവിസ് കപ്പ് ടെന്നീസ് ലോകകിരീടം സ്പെയിന് സ്വന്തമാക്കി... ഫൈനലില്‍ കാനഡയെ പരാജയപ്പെടുത്തിയാണ് സ്പെയിന് തങ്ങളുടെ ആറാം ഡേവിസ് കപ്പ് കിരീടം സ്വന്തമാക്കിയത്
ഡേവിസ് കപ്പ് ടെന്നീസ് ലോകകിരീടം സ്പെയിന് സ്വന്തമാക്കി. ഫൈനലില്‍ കാനഡയെ പരാജയപ്പെടുത്തിയാണ് സ്പെയിന് തങ്ങളുടെ ആറാം ഡേവിസ് കപ്പ് കിരീടം സ്വന്തമാക്കിയത്. ആദ്യ സിംഗിള്‍സില്‍ ബാറ്റിസ്റ്റ ആഗട്ടും രണ്ടാം സിംഗിള്‍സില്‍ റാഫേല്‍ നദാലും ജയിച്ചു. ഡേവിസ് കപ്പില്‍ തുടര്‍ച്ചയായ 31 ാം വിജയം നേടിയ നദാല്‍ ചരിത്രനേട്ടം സ്വന്തമാക്കി.
2011 ന് ശേഷം ആദ്യമായാണ് സ്പെയിന് ഡേവിസ് കപ്പ് നേടുന്നത്. ഡെനിസ് ഷപലോവിനെയാണ് നദാല്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 7-6 (97). നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. നദാല്‍ 2004 നു ശേഷം ഡേവിസ് കപ്പ് മത്സരങ്ങളില്‍ ഒന്നില്‍പോലും പരാജയമറിയാതെ ജൈത്രയാത്ര തുടരുകയാണ്.പിതാവിന്റെ മരണത്തിനു ശേഷം മൂന്നു ദിവസത്തിനുള്ളില്‍ ടീമിനൊപ്പം ചേര്‍ന്ന ബാറ്റിസ്റ്റ ആഗട്ട് സ്പെയിനെ മുന്നിലെത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha